തിരുവനന്തപുരം: ഇ സഞ്ജീവനി പോര്‍ട്ടല്‍ വഴിയുള്ള ചികിത്സക്കിടെ വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത പ്രതി പിടിയില്‍. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ വനിതാ ഡോക്ടറെ ഓണ്‍ലൈന്‍ ചികിത്സക്കിടെ നഗ്നത പ്രദര്‍ശിപ്പിച്ച കേസില്‍ അനന്തു അനില്‍കുമാര്‍ ആണ് പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് ആറ്റിങ്ങല്‍ സബ്ജയിലില്‍ റിമാര്‍ഡ് ചെയ്തു.
ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം . രാത്രി ഡ്യൂട്ടിക്കിടെയാണ് വനിതാ ഡോക്ടര്‍ക്ക് നേരെ അശ്ലീലം കാട്ടിയത്. രാത്രി 11.53നാണ് കോള്‍ വന്നത്. 25 വയസ് തോന്നിക്കുന്ന പയ്യനാണ് അശ്ലീലം കാട്ടിയതെന്നാണ് ഡോക്ടര്‍ പരാതി നല്‍കിയത്. രാഹുല്‍ കുമാര്‍, ഭോപ്പാല്‍, മധ്യപ്രദേശ് എന്നാണ് അഡ്രസ് കാണിച്ചത്. ആദ്യം ഓഡിയോയും വീഡിയോയും ഇല്ലായിരുന്നുവെന്നും പിന്നീട് മുഖം വ്യക്തമായി കണ്ടുവെന്നും ഡോക്ടര്‍ പറഞ്ഞു. എന്താണ് അസുഖമെന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടി പറയാതെ ചാറ്റ് ബോക്സില്‍ ‘എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെ’ന്ന സന്ദേശമയച്ച ശേഷം ഇയാള്‍ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങിയെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പരാതി നല്കി. 10 ദിവസത്തിന് ശേഷമാണ് എഫ്ഐആര്‍ ഇട്ടത്.
രാഹുല്‍ എന്ന പേര് വ്യാജമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. താന്‍ പരാതി നല്കി എന്നറിഞ്ഞ പ്രതിയുടെ മാതാപിതാക്കള്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഡോക്ടര്‍ പറഞ്ഞു. 2022 ല്‍ കോട്ടയത്ത് വച്ച് ബൈക്കില്‍ സഞ്ചരിക്കവെ വഴിയാത്രക്കാരായ പെണ്‍കുട്ടികളോട് ഇതേ രീതിയില്‍ ഇയാള്‍ പെരുമാറിയതിന് കേസുണ്ട്. ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രതിയെന്നും ഡോക്ടര്‍ പറഞ്ഞു.
പ്രതി ആരെന്ന് വ്യക്തമായിട്ടും അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ മെല്ലെപ്പോക്കുണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു. തമ്പാനൂര്‍ പൊലീസ് കേസെടുത്ത ശേഷം സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേസ് കഴക്കൂട്ടത്തേക്ക് മാറ്റുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: