ജയ്പൂര്‍: ജാതിയുടെ പേരില്‍ ഇന്നും അയിത്തം ആചരിക്കുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ത്ത് സമൂഹവിവാഹമൊരുക്കി സേവാഭാരതി ആള്‍വാര്‍ ഘടകം. ജയ്പൂര്‍ ആദര്ശവിദ്യാമന്ദിറില് നടന്ന ശ്രീരാം ജാനകി സര്‍വജാതി ബഹുജന വിവാഹത്തില്‍ പതിനൊന്ന് പേര് വിവാഹിതരായി.
സാമാജികസമരസതയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സേവാഭാരതി ആള്‍വാര്‍ പ്രചാര്‍ പ്രമുഖ് പ്രശാന്ത് ബിന്ദാല് പറഞ്ഞു. ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റും കുടുംബ ജീവിതത്തിനാവശ്യമായ സാമഗ്രികളും സേവാഭാരതി സമിതി നല്കി. വിജയ് മുനി ബ്രഹ്മകുമാരി മംമ്താ ദീദി ദമ്പതികളെ ആശീര്‍വദിച്ചു.
മഹിളാമണ്ഡലം ചെയര്മാന് മംമ്താ ത്യാഗി, സെക്രട്ടറി രുചി റാണി, ഗിര്‍ധാരി ലാല്‍ ശര്‍മ, അനില്‍ ശുക്ല, ദ്വാരക പ്രസാദ്, കൈലാഷ് ശര്‍മ, അതുല്‍ സിങ്, സന്തോഷ് ജയ്മാന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. സേവാഭാരതിയുടെ സര്‍വജാതി ബഹുജന വിവാഹത്തിലൂടെ ഇതുവരെ 102 ദമ്പതികള്‍ വിവാഹിതരായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: