തൃശ്ശൂര്‍ : ദേശീയ പൗരത്വ നിയമം മുസ് ളീംങ്ങള്ക്ക് എതിരാണെന്ന പ്രചാരകര്‍ക്കുള്ള മറുപടിയാണ് സറീനാ കുല്‍സുവിന് കിട്ടിയ പൗരത്വ സര്‍ട്ടിഫിക്കറ്റ് . പൗരത്വ ഭേദഗതി നിയമം(സിഎഎ) നിലവില്‍ വന്നശേഷം രാജ്യത്ത് ആദ്യമായി പൗരത്വം ലഭിച്ചത് ഈ മലയാളി മുസഌം വനിതയ്ക്കാണ്. ശ്രീലങ്കക്കാരിയായിരുന്ന സറീന കളക്ടര്‍ വി.ആര്. കൃഷ്ണതേജയില്‍നിന്ന് ബുധനാഴ്ചയാണ് പൗരത്വസര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
പൗരത്വ ഭേദഗതി നിയമം നിലവില്‍ വരുന്നതോടെ ഇവിടെയുളള പൗരത്വമില്ലാത്തവരായ മുസഌങ്ങളെ എല്ലാം പുറത്താക്കും എന്നാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ നിയമം നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുകയെന്നത് രാജ്യത്തിന്റെ പരമാധികാര തീരുമാനമാണ് സിഎഎ എന്നും ആരുടേയും വാതില്‍ കൊട്ടി അടയ്ക്കാനല്ല നിയമം എന്നുമുള്ള ബിജെപി നിലപാട് ശരിവെയക്കുന്നതാണ് സറീനാ കുല്‍സുവിന് കിട്ടിയ പൗരത്വം.
32 വര്‍ഷമായി കേരളത്തില്‍ വിദേശ വനിതയായി താമസിക്കുകയായിരുന്നു സറീന കുല്‍സു. ശ്രീലങ്കയിലെ പുത്തളം ജില്ലക്കാരിയായ സറീന 18ാം വയസ്സില്‍ പിതാവിനൊപ്പമാണ് അബുദാബിയിലെത്തിയത്. തൃശ്ശൂര്‍ അകമല ചാലിപ്പറമ്പില്‍ അലിമുഹമ്മദുമായി 1990ലായിരുന്നു വിവാഹം. രണ്ടു വര്‍ഷത്തിനു ശേഷമാണ് അകമലയിലേക്കു വന്നത്.1997ല്‍ ആദ്യമായി പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും കിട്ടിയില്ല. ഓരോ വര്‍ഷവും പാസ്പോര്‍ട്ടും വിസയും പുതുക്കിയാണ് ഇവിടെത്തുടര്ന്നത്. 2017ലാണ് രണ്ടാമത് പൗരത്വത്തിനായി അപേക്ഷ നല്‍കിയത്. മലയാളം നന്നായി എഴുതാനും വായിക്കാനും പഠിച്ച സറീന, മൂന്നു മക്കളെയും തന്റെ മാതൃഭാഷയായ തമിഴ് പഠിപ്പിച്ചിട്ടുണ്ട്. മൂത്ത മക്കളായ ഷെരീഫയും ആരിഫയും വിവാഹിതരാണ്. മകന് മുഹമ്മദ് കല്‍ഫാന്‍ വിദ്യാര്‍ഥിയും.
ഭാരതപൗരയായി അംഗീകരിക്കപ്പെട്ടശേഷം അവര്‍ ആദ്യംപോയത് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയിലേക്കാണ്. പൗരത്വം കിട്ടായാല്‍ ചെയ്യുമെന്നു പറഞ്ഞ കാലങ്ങള്‍ പഴക്കമുള്ളൊരു നേര്‍ച്ച നിറവേറ്റാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: