ആലുവ : കാലടി സ്വദേശിയായ വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിക് (26) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
കാലടി, നെടുമ്പാശ്ശേരി, അങ്കമാലി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിനദേഹോപദ്രവം, അതിക്രമിച്ച് കയറ്റം, ന്യായവിരോധമായ സംഘം ചേരൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ജനുവരിയിൽ നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. 2023 ഏപ്രിൽ മുതൽ ഇയാളെ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നതാണ്. കാലാവധിക്ക് ശേഷം പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ ഇപ്രാവശ്യം ഇയാൾ ഒരു വർഷം വരെ ജയിലിൽ കഴിയേണ്ടിവരും.
കാലടി പോലീസ് ഇൻസ്പെക്ടർ കെ. ഷിജി യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ കെ.ജെ.ജോബി , റോജോമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.പി അനിർകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: