കോട്ടയം: സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന പദവി നിലനിര്‍ത്തി കോട്ടയം മെഡിക്കല്‍ കോളേജ്. മികവിനുള്ള കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ എ പ്ലസ് ഗ്രേഡ് കഴിഞ്ഞ തവണ ലഭിച്ചതും കോട്ടയത്തിനാണ്. എം.ബി.ബി.എസ്. വിദ്യാഭ്യാസ നിലവാരം മുന്‍ നിര്‍ത്തിയാണ് എ പ്ലസ് നല്കുന്നതെങ്കിലും ആശുപത്രിയെന്ന നിലയിലുള്ള സമഗ്രത കൂടി പരിഗണിക്കും.
കോളേജില്‍ 37 വിഭാഗങ്ങളുണ്ട്. ഒപ്പം 40 ലധികം ഡോക്ടര്‍മാരും നൂറിലധികം ഇതര ജീവനക്കാരും. തുടര്‍ച്ചയായി നിലനിര്‍ത്തുന്ന മികവിന് ഇവരൊക്കെയും പ്രശംസ അര്‍ഹിക്കുന്നു.
പഠന സൗകര്യം പൊതുജന ഇടപെടല്‍ , സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം മികവിന്റെ മാനദണ്ഡങ്ങളാണ്. ജില്ലയില്‍ ഏറെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുണ്ടെങ്കിലും വിദഗ്ധ ചികിത്സ തേടി ആളുകള്‍ ആദ്യം എത്തുന്നത് ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ്. പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ എന്നിവരാണ് മെഡിക്കല്‍ കോളേജിനെ നയിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: