വാഷിംഗ്ടൺ: യുഎസ്-ഇന്ത്യ പ്രതിരോധ ബന്ധത്തിൽ ഒരു മാതൃകാപരമായ മാറ്റവും അവിശ്വസനീയമായ മുന്നേറ്റവും കൈവന്നിരിക്കുന്നതായി പെൻ്റഗണിലെ മുതിർന്ന ഉദ്ദ്യോഗസ്ഥർ. പ്രധാന വിഷയങ്ങൾ മാത്രമല്ലാതെ എല്ലാ വ്യത്യസ്ത മേഖലകളിലും മുന്നോട്ടുള്ള പാതയിലൂടെയാണ് ഇരു രാജ്യങ്ങളും സഞ്ചരിക്കുന്നതെന്ന് പെൻ്റഗൺ വക്താക്കൾ പറഞ്ഞു.
സാങ്കേതിക സഹകരണത്തിലും നാവിക തന്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുഎസ്-ഇന്ത്യ ഡിഫൻസ് പങ്കാളിത്തത്തിന്റെ ഭാവിയെക്കുറിച്ചുള്ള വട്ടമേശ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതിരോധ വകുപ്പ് സെക്രട്ടറിയായ ദക്ഷിണേഷ്യ ഡയറക്ടർ സിദ്ധാർത്ഥ് അയ്യറാണ് ഈ പരാമർശങ്ങൾ നടത്തിയത്.
യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്ണർഷിപ്പ് ഫോറവും വാണിജ്യ ബന്ധങ്ങളെക്കുറിച്ചുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനമായ കട്സ് ഇൻ്റർനാഷണലും ചേർന്നാണ് വട്ടമേശ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: