ന്യൂദല്‍ഹി: ഭാരത ചെസ് ഫെഡറേഷന്റെ(എഐസിഎഫ്) പുതിയ അധ്യക്ഷനായി ഹരിയാനയില്‍ നിന്നുള്ള നിതിന്‍ നാരംഗ് തെരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷനൊപ്പം അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഞായറാഴ്ച ദല്‍ഹിയില്‍ ആരംഭിച്ച എഐസിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ ഇന്നലെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നിലവില്‍ സഞ്ജയ് കപൂര്‍ ആണ് എഐസിഎഫ് അധ്യക്ഷന്‍. ഗുജറാത്തില്‍ നിന്നുള്ള ദേവ്. എ. പട്ടേല്‍ ആണ് പുതിയ സെക്രട്ടറി. ബിഹാറില്‍ നിന്നുള്ള ധര്‍മേന്ദ്ര കുമാര്‍ ട്രഷറര്‍. ഇവരെ കൂടാതെ ആറ് ഉപാധ്യക്ഷന്മാരെയും ആറ് ജോയിന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: