മുംബൈ: മഹാരാഷ്ട്രയിലെ ഒന്‍പത് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് പുതിയ പേരുകള്‍. ബ്രിട്ടിഷ് ഭരണകാലത്തെ പേരുകള്‍ മാറ്റി കൊളോണിയല്‍ അടിമത്ത മനോഭാവത്തില്‍ നിന്നുള്ള മാറ്റമാണ് ഈ നടപടിയെന്ന് പേരുമാറ്റത്തിന് അനുമതി നല്കി മന്ത്രിസഭാ യോഗം വ്യക്തമാക്കി.
കറി റോഡ് സ്റ്റേഷന് ഇനി ലാല്ബൗഗ് സ്റ്റേഷനാണ്. സന്ധ്രസ്റ്റ് റോഡ് സ്റ്റേഷന് ഇനി പേര് ഡോഗ്രിയെന്ന്. മറൈന്‍ലൈന്‍(പഴയപേര്)- മുംബാദേവി(പുതിയ പേര്), കോട്ടണ്‍ ഗ്രീന്‍- കാലാചൗക്കി, ചര്‍ണി റോഡ്- ഗിര്‍ഗാവ്, ഡോക്യാര്‍ഡ് റോഡ്- മാസ്ഗാവ്, കിങ് സര്‍ക്കിള്‍- തിര്താകര് പര്ശിവ്നാഥ് എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളുടെ പേരുമാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: