നമുക്കറിയാം പോസ്‌റ്റോഫീസ് നിക്ഷേപപദ്ധതികളെക്കുറിച്ച്. സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലത്തിന് തുടക്കം കുറിക്കാന്‍ പോസ്‌റ്റോഫീസ് നിക്ഷേപപദ്ധതികള്‍ക്ക് സാധിച്ചിട്ടുണ്ട്. സാധാരണ ജനങ്ങള്‍ മറ്റ് സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളെക്കാള്‍ ഏറെ വിശ്വസിക്കുന്നത് പോസ്‌റ്റോഫീസ് സാമ്പത്തിക ഇടപാടുകളെയാണ്. അതിനാല്‍ തന്നെ വളരെ വേഗത്തിലാണ് സാമ്പത്തിക രംഗത്ത് ഇവരുടെ ഉപഭോക്താക്കാളുടെ എണ്ണവും.
ഇന്നിവിടെ വ്യക്തഗത പദ്ധതികള്‍ക്ക് പുറമേ ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് തുടങ്ങാന്‍ സാധിക്കുന്ന ജോയിന്റ് അക്കൗണ്ട് പോസ്‌റ്റോഫീസ് നിക്ഷേപ – സമ്പാദ്യ പദ്ധതിയെക്കുറിച്ചാണ്. പോസ്‌റ്റോഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം. പ്രതിമാസം ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുകയാണ് ഈ സ്‌കീമിന്റെ ലക്ഷ്യം.
ഒരു നിശ്ചിത തുക നിക്ഷേപിച്ച് അതിന്റെ പലിശ എല്ലാ മാസവും നിക്ഷേപകന്റെ അക്കൗണ്ടിലെത്തുന്നതിലൂടെ വരുമാനം ഉറപ്പാക്കാന്‍ സാധിക്കുന്നു. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേര്‍ക്കുവരെ ഭാഗമാകാന്‍ സാധിക്കും. അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലയളവ്. കേന്ദ്ര ധനകാര്യ മന്ത്രാലയം നിശ്ചയിക്കുന്ന പലിശ നിരക്കനുസരിച്ച് നിലവില്‍ പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 7.4 ശതമാനം പലിശയാണ് ലഭിക്കുന്നത്.
ഈ സ്‌കീമില്‍ ഒറ്റ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപവരെ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ജോയിന്റ് അക്കൗണ്ട് വഴി 15 ലക്ഷം വരെ നിക്ഷേപിക്കാന്‍ സാധിക്കും എന്നതാണ് ഏറെ ആകര്‍ഷകമാക്കുന്നത്.
നിങ്ങള്‍ ജീവിത പങ്കാളിക്കൊപ്പമാണ് ജോയിന്റ് അക്കൗണ്ട് തുറക്കുന്നതെങ്കില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. ഇതിന് 7.4 ശതമാനം നിരക്കില്‍ 1,11,000 രൂപ വാര്‍ഷിക പലിശ ലഭിക്കും. 12 മാസം കൊണ്ട് ഹരിച്ചാല്‍ എല്ലാ മാസവും 9250 രൂപ വരുമാനം ലഭിക്കും. പോസ്റ്റ് ഓഫീസ് നിയമമനുസരിച്ച് എംഐഎസില്‍ രണ്ടോ മൂന്നോ പേര്‍ക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാം. അക്കൗണ്ടില്‍ ലഭിക്കുന്ന വരുമാനം ഓരോ അംഗത്തിനും തുല്യമായി നല്‍കുന്നു. ജോയിന്റ് അക്കൗണ്ട് എപ്പോള്‍ വേണമെങ്കിലും സിംഗിള്‍ അക്കൗണ്ടാക്കിയും തിരിച്ചും മാറ്റാനുള്ള അവസരവുമുണ്ട്.
ഐഡി പ്രൂഫിനായി ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നിര്‍ബന്ധമായും നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: