മിലാന് : വിദേശികള്‍ക്ക് വന്‍ തൊഴില്‍ അവസരങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ് ഇറ്റലി. ഈ മാസം 18 മുതല്‍ ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത് 151,000 പേരെ നിയമിക്കാനുള്ള ക്വാട്ടയാണ്
മൂന്നു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് പക്രിയ. ഇതിനോടനുബന്ധിച്ചുളള നടപടിക്രമങ്ങള്‍ ഫെബ്രുവരി 29ന് ആരംഭിച്ചു. വിദേശ തൊഴിലാളികളെ ആവശ്യമുള്ള തൊഴിലുടമകള്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങുകയാണ് ആദ്യ ഘട്ടം.
ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നത് ഏപ്രിലിലാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. ഈ വര്‍ഷം ആറായിരം ഇന്ത്യക്കാരെ ജോലിക്കെടുക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: