തിരുവനന്തപുരം : അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ആര്‍ച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം. ആര്‍ച്ചുകള്‍ സ്ഥാപിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ ബൈജുനാഥ് അറിയിച്ചു.
അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ അനധികൃതമായി സ്ഥാപിച്ച ആര്‍ച്ചുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയിലാണ് നടപടി. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് കമ്മീഷന് അറിയിച്ചു.
ഹൈക്കോടതി ഇത് സംബന്ധിച്ച് നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടന്ന് കമ്മീഷന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ നഗരസഭ ജാഗ്രത പുലര്‍ത്തുമെന്ന് തിരുവനന്തപുരം നഗരസഭ സെക്രട്ടറി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: