തിരുവനന്തപുരം: കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച വിഘടനവാദ സെമിനാറിനെ തള്ളി സംസ്ഥാന സര്‍ക്കാര്‍.2023 മാര്‍ച്ചില്‍ കൊച്ചിയില്‍ വിവാദമായ കട്ടിങ് സൗത്ത് മീഡിയ ഫെസ്റ്റ് സംഘടിപ്പിച്ചതു കോണ്‍ ഫ്ലുവന്‍സ് മീഡിയയാണെന്ന് പിആര്‍ഡി വകുപ്പ് വ്യക്തമാക്കുന്നത്. പരിപാടിക്കായി കോണ്‍ ഫ്ലുവന്‍സ് മീഡിയ സ്പോണ്‍സര്‍ഷിപ്പിനു സമീപിച്ചെങ്കിലും അനുവദിച്ചില്ലെന്നും പിആര്‍ഡി വെളിപ്പെടുത്തല്‍.
കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ച കട്ടിങ് സൗത്തില്‍ സഹകരിച്ചതേയുള്ളുവെന്നാണ് കോണ്‍ഫ്ലുവന്‍സ് മീഡിയ അവകാശപ്പെട്ടിരുന്നത്. ഫലത്തില്‍ കോണ്‍ഫ്ലുവന്‍സ് മീഡിയ മുഖ്യ സംഘടകരായ കട്ടിങ് സൗത്തിനായി കേരള മീഡിയ അക്കാഡമിയുടെ ഫണ്ട് ദുരൂപയോഗിക്കുകയായിരുന്നു എന്നത് ശരി വയ്ക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്.
കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്മാന് ജോസി ജോസഫാണ് തെക്കേ ഇന്ത്യയില്‍ വിഘടനവാദം പ്രോല്‍സാഹിപ്പിക്കാനുള്ള കട്ടിങ് സൗത്ത് പരിപാടിയുടെ സൂത്രധാരനെന്ന് ഇതോടെ വ്യക്തമായി.
കെയുഡബ്ല്യുജെ, വാര്‍ത്താ പോര്‍ട്ടലുകളായ ന്യൂസ് മിനിട്ട്, ന്യൂസ് ലൗണ്ട്രി എന്നിവയും വിവാദമായ കട്ടിങ് സൗത്ത് കോണ്‍ക്ലേവില്‍ സഹകരിച്ചിരുന്നു. കേരള മീഡിയ അക്കാഡമിയുടെ പരിപാടി എന്ന നിലയിലാണ് പലരും സംഘാടനത്തിന്റെ ഭാഗമായത്.
കോണ്‍ക്ലേവില്‍ ഗോവ ഗവര്‍ണര്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ രാജ്ഭവനും ഗവര്‍ണര്‍ ശ്രീധരന് പിള്ളയും നിഷേധിച്ചിരുന്നു. സംഘാടകരുമായി തനിക്ക് ബന്ധമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
കട്ടിങ്ങ് സൗത്ത് എന്നത് പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തിയ മുദ്രാവാക്യം ആയിരുന്നു. ഇന്ത്യയുടെ തെക്ക് ഭാഗത്ത് നിന്നും സൗത്ത് ഭാഗത്തേ വിഭജിക്കുക. തുടര്‍ന്ന് യുണൈറ്റ്സ് ഓഫ് സ്റ്റേറ്റ്സ് ഇന്ത്യ സ്ഥാപിക്കുക. ഇസ്ളാമിക രാജ്യം സ്ഥാപിക്കുന്നതിലേക്കു വഴിയായി ഇതിനേ ഉപയോഗിക്കുക,,ഒരിക്കല്‍ ഇസ്ളാമിക രാജ്യം സ്ഥാപിച്ചാല്‍ ഇന്ത്യന്‍ സൈന്യം, കോടതി എല്ലാം ശരിയത്ത് നിയമത്തിനു കീഴില്‍ ആക്കുക, ഇന്ത്യന്‍ ഭരനഘടന മാറ്റി അവിടെ ശരിയത്ത് നിയമം സ്ഥാപിക്കുക..ഇത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രഖ്യാപിതമായ ലക്ഷ്യം ആയിരുന്നു.
അതിന്റെ ആദ്യ നീക്കം നോര്‍ത്തും സൗത്തും ആയി ഇന്ത്യ വിഭജിക്കുക എന്നതായിരുന്നു. കട്ടിങ്ങ് സൗത്ത് എന്നതായിരുന്നു ഈ ആശയത്തിനു പോപ്പുലര്‍ ഫ്രണ്ട് ഇട്ട പേരും. ഇതേ പേരിലാണിപ്പോള്‍ കൊച്ചിയില്‍ ആഗോള മാധ്യമ ഫെസ്റ്റീവല്‍ നടത്തിയത്.പോപ്പുലര്‍ ഫ്രണ്ടിനു അനുകൂലമായി നിലകൊണ്ട ഓണ്‍ലൈന്‍ പോര്ട്റ്റലുകളാണ് കണ് ഫ്ളുവന് മീഡിയ, ദി ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി എന്നിവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: