ന്യൂദല്‍ഹി: മൂന്ന് ലക്ഷം കേഡറ്റ് ഒഴിവുകള്‍ വര്‍ധിപ്പിച്ച് നാഷണല്‍ കേഡറ്റ് കോര്‍പ്സിന്റെ (എന്‍സിസി) വിപുലീകരണത്തിനുള്ള നിര്‍ദ്ദേശത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നല്കി. ഈ വിപുലീകരണം രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എന്‍സിസിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
1948ല്‍ കേവലം 20,000 കേഡറ്റുകളുണ്ടായിരുന്ന എന്‍സിസിക്ക് ഇപ്പോള്‍ 20 ലക്ഷം കേഡറ്റുകളുടെ അംഗീകൃത ശക്തി ഉണ്ടാകും. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് എന്‍സിസി ഒരു ഐച്ഛിക വിഷയമായി വാഗ്ദാനം ചെയ്യുന്നതോടെ, രാജ്യത്തിന്റെ ഭാവി നേതാക്കളായി നിര്‍ണായക പങ്ക് വഹിക്കുന്നതിനുള്ള യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പായിരിക്കും വിപുലീകരണം.
ഈ വിപുലീകരണത്തിന്റെ ദൂരവ്യാപകമായ ആഘാതം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഴിവുകളുടെ ആനുപാതികമായ വിതരണത്തിലേക്ക് നയിക്കുകയും എന്‍സിസിക്ക് വേണ്ടി ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുകയും ചെയ്യും. വിപുലീകരണ പദ്ധതിയില്‍ നാല് പുതിയ ഗ്രൂപ്പ് ആസ്ഥാനങ്ങള്‍ സ്ഥാപിക്കുന്നതും രണ്ട് പുതിയ എന്‍സിസി യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതും ഉള്‍പ്പെടുന്നു.
വിപുലീകരണ പദ്ധതിയുടെ ഒരു പ്രധാന വശം മുന്‍ സൈനികരെ എന്‍സിസി ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്നു, അങ്ങനെ അവരുടെ കഴിവുകളും വിപുലമായ അനുഭവവും പ്രയോജനപ്പെടുത്തുന്നു. ഈ സംരംഭം എന്‍സിസി കേഡറ്റുകള്‍ക്ക് ഗുണനിലവാരമുള്ള പരിശീലനം ഉറപ്പാക്കുകയും വിമുക്തഭടന്മാര്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അച്ചടക്കവും നേതൃത്വവും സേവനവും ഉള്‍ക്കൊള്ളുന്ന ഭാവി നേതാക്കളെ രൂപപ്പെടുത്തുന്നതിനുള്ള സമര്‍പ്പണത്തെ വിപുലീകരണം സൂചിപ്പിക്കുന്നു.
രാഷ്ട്രനിര്‍മ്മാണത്തില്‍ യുവാക്കള്‍ അര്‍ത്ഥപൂര്‍ണമായി സംഭാവന ചെയ്യുന്ന ഒരു അന്തരീക്ഷം പരിപോഷിപ്പിക്കുന്ന, പരിവര്‍ത്തനപരമായ സ്വാധീനം ഉണ്ടാക്കുക എന്നതാണ് എന്‍സിസി ലക്ഷ്യമിടുന്നത്. ‘വിക്ഷിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സംഭാവന നല്കുന്ന ‘അമൃത് പീധി’യിലെ പ്രചോദിതരും അച്ചടക്കമുള്ളവരും ദേശസ്നേഹികളുമായ യുവാക്കളുടെ അടിത്തറ വിപുലപ്പെടുത്തുന്നതാണ് ഈ സംരംഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: