Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരമുഖങ്ങളില്‍ തീ ആയവള്‍

രാഷ്‌ട്രീയ നേതാക്കളില്‍ ശോഭയുടെ വിമര്‍ശനത്തിന്റെ ചൂട് അറിയാത്തവരില്ല. സത്യം ശക്തമായി പറയുക എന്നതാണ് നയം. ഇടത് വലത് ഒത്തുതീര്‍പ്പുകള്‍, പിണറായിയുടെ കുടുംബത്തിന്റെയും അഴിമതി വാഴ്ച.... എല്ലാം ശോഭയുടെ വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Mar 13, 2024, 02:17 am IST
in Kerala
എന്‍ഡിഎ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

എന്‍ഡിഎ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

പോരാളിയാണ് ശോഭാ സുരേന്ദന്‍. അനീതിക്കും അഴിമതിക്കും എതിരെ, വിശ്വാസത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരെ, മനുഷ്യന്റെ ആത്മാഭിമാനത്തിന് നേരെയുള്ള വെല്ലുവിളികള്‍ക്കെതിരെ സമരമുഖത്ത് തീയായി പടരുന്നവള്‍. കേരളത്തിലെ പൊതുമണ്ഡലത്തിലെ വനിതാ നേതാക്കളില്‍, ജനപ്രതിനിധിയാകാതെ ആദ്യ പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു നേതാവില്ല.

രാഷ്‌ട്രീയ നേതാക്കളില്‍ ശോഭയുടെ വിമര്‍ശനത്തിന്റെ ചൂട് അറിയാത്തവരില്ല. സത്യം ശക്തമായി പറയുക എന്നതാണ് നയം. ഇടത് വലത് ഒത്തുതീര്‍പ്പുകള്‍, പിണറായിയുടെ കുടുംബത്തിന്റെയും അഴിമതി വാഴ്ച…. എല്ലാം ശോഭയുടെ വിമര്‍ശനത്തിന്റെ ചൂടറിഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ഇടതു സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചപ്പോള്‍, മൗനമായി കോണ്‍ഗ്രസ് അതിന് കുടപിടിച്ചപ്പോള്‍, മീശവിവാദത്തിലൂടെ ഹിന്ദുസ്ത്രീകളെ അപമാനിച്ചപ്പോള്‍, ഗണപതി ഭഗവാനെ മിത്ത് എന്ന് പറഞ്ഞ് സ്പീക്കര്‍ ഷംസീര്‍ അവഹേളിച്ചപ്പോള്‍ ആ പ്രതികരണത്തിന്റെ മൂര്‍ച്ച നാട് കണ്ടു. സ്ത്രീ ശാന്തരൂപിണി മാത്രമല്ല, കാളിയും, ദുര്‍ഗയുമാണെന്ന സങ്കല്‍പ്പമാണ് തന്നെ നയിക്കുന്നതെന്ന് പ്രഖ്യാപിച്ച് തന്നെ ശോഭാ സുരേന്ദ്രന്‍ തല ഉയര്‍ത്തിനില്‍ക്കുന്നു.

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലെ കര്‍ഷക തൊഴിലാളി കുടുംബത്തിലാണ് ജനനം. ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. പ്രാരബ്ധങ്ങളോട് പടപൊരുതിയാണ് ജീവിതത്തില്‍ ജയിച്ചുകയറിയത്. അച്ഛന്‍ മരിച്ചതോടെ ദുരിതമേറി. ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലും എബിവിപിയിലും തുടര്‍ന്ന് ബിജെപിയിലുമെത്തി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്‌ക്ക് റോള്‍ മോഡല്‍.

യുവമോര്‍ച്ചയിലൂടെ 1995ല്‍ രാഷ്‌ട്രീയ രംഗത്തേക്ക്. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരിക്കെ 2004ല്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയി. തുടര്‍ന്ന് രണ്ട് ടേമില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. പിന്നീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. ദേശീയ നിര്‍വാഹക സമിതി അംഗം, ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്.

2004ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പായിരുന്നു കന്നി അങ്കം. തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ മത്സരിച്ചു. രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തി. ലോക്‌സഭയിലേക്കുള്ള കന്നിയങ്കം 2014ല്‍ പാലക്കാട് നിന്നായിരുന്നു. അവിടെ 2009ലെ 60000 ബിജെപി വോട്ടുകള്‍ 1,38,688 ആക്കി ഉയര്‍ത്തി. അടുത്ത ലോക്‌സഭാ പോരാട്ട വേദി ആറ്റിങ്ങല്‍ ആയിരുന്നു. 2014ലെ 90000 എന്ന വോട്ട് 2,48,688 ആയി വര്‍ധിച്ചു. ഇത്തവണ ആലപ്പുഴയിലാണ് പോരാട്ടം. വിജയത്തില്‍ കുറഞ്ഞൊന്നുമല്ല ലക്ഷ്യമെന്ന് ഉറപ്പിച്ച് മത്സരം കടുപ്പിക്കുകയാണ്. ഇടതുംവലതും കൂട്ടുമുന്നണിയാണെന്നും, ആലപ്പുഴയ്‌ക്ക് വേണ്ടത് മോദിയുടെ ഗ്യാരന്റിയാണെന്നും ശോഭ പറയുന്നത് ജനത ഏറ്റെടുക്കുകയാണ്.

Tags: Sobha SurendranLoksabha Election 2024Modiyude GuaranteeAlappuzha BJP Candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള:അന്വേഷണം നിലച്ചു,ഇനി സിബിഐ വരണം-ശോഭാസുരേന്ദ്രന്‍

Kerala

കാരുണ്യത്തിന്റെ കരസ്പർശം: ശോഭാ സുരേന്ദ്രന്റെ ഇടപെടലിൽ സനിത നാട്ടിൽ തിരിച്ചെത്തി, നന്ദി അറിയിച്ച് കുടുംബവും പ്രദേശവാസികളും

മരിച്ച രാമചന്ദ്രന്റെ ഭാര്യ അംബികയെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആശ്വസിപ്പിക്കുന്നു
Kerala

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം: ഡയലൈസര്‍ ട്യൂബിലൂടെ അണുബാധയെന്ന് സംശയം

Kerala

ഇ പി ജയരാജനെ രൂക്ഷമായി വിമര്‍ശിച്ച് ശോഭാ സുരേന്ദ്രന്‍,പുസ്തകത്തിന് പേരിടേണ്ടത് ‘കള്ളന്റെ ആത്മകഥ’ എന്നായിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.