ഗാന്ധിനഗര്‍: ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ പുനഃരുദ്ധാരണം നമ്മുടെ ചരിത്രത്തെ ആഘോഷിക്കുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സബര്‍മതി ആശ്രമത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇതിനായി എത്രമാത്രം പ്രയത്നിക്കുന്നുവെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍, പുനരുദ്ധാരണം ചെയ്ത കൊച്റാബ് ആശ്രമം അദ്ദേഹം നാടിന് സമര്‍പ്പിച്ചു. കൂടാതെ 1200 കോടി രൂപയുടെ ഗാന്ധി ആശ്രമം മെമ്മോറിയലിനായുള്ള പദ്ധതികളും പ്രഖ്യാപിച്ചു. ഗാന്ധിജി ഭാരതത്തില്‍ ആദ്യമായി സ്ഥാപിച്ച ആശ്രമമാണ് കൊച്റാബ് ആശ്രമം. ഗുജറാത്ത് വിദ്യാപീഠത്തിന്റെ നിയന്ത്രണത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: