തിരുവനന്തപുരം: ഗുജറാത്തിലെ കേവാഡിയ എന്ന സ്ഥലത്ത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പണിത നരേന്ദ്രമോദിയെ അഭിനന്ദിച്ച ഷെറിന്‍ പി. ബഷീര്‍ ഇക്കുറി വീണ്ടും മോദിയെ സ്തുതിച്ച് മറ്റൊരു ഫെയ്സ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ്. ഈ കുറിപ്പില്‍ ഗുജറാത്തില്‍ മോദി തുടങ്ങിവെച്ച റാന്‍ ഉത്സവത്തെ ശ്ലാഘിക്കുന്ന ഷെറിന്‍ പി ബഷീര്‍ ഇവിടുത്തെ ഗോര്തവര്‍ഗ്ഗക്കാരെ സ്വന്തം കാലില്‍ നിര്‍ത്തുന്ന മോദിയെ വീണ്ടും അഭിനന്ദിക്കുകയാണ്.
“ലോകത്തിലെ ഏതൊരു മനുഷ്യനേയും സ്വന്തം കാലിൽ നിന്ന് സ്വന്തം അഭിപ്രായം പറയാൻ പ്രാപ്തമാക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം സ്വാശ്രയത്വത്തിലൂടെ ആണെന്നുള്ള ഗാന്ധിയൻ മാർഗ്ഗം കോൺഗ്രസ് ആണ് പിൻ തുടരേണ്ടിയിരുന്നത് പക്ഷേ !!! ഒരു രാഷ്‌ട്രീയ സ്വയംസേവകന് (നരേന്ദ്രമോദിക്ക്) കഴിഞ്ഞു എന്നതിൽ അഭിമാനിക്കുകയാണോ ലജ്ജിക്കുകയാണോ വേണ്ടത് എന്നതിൽ എനിക്ക് തീർച്ചയില്ല..” – ഷെറിന്‍ പി ബഷീര്‍ ഫെയ് സ്ബുക്കില്‍ കുറിക്കുന്നു. എൻജിഒ യൂണിയന്‍ അംഗവും കേരള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുമായി ഷെറിന്‍ പി ബഷീര്‍.
ഷെറിന്‍ പി ബഷീറിന്റെ കുറിപ്പ് തുടരുന്നു: “മോദി വലിയ ലക്ഷ്യങ്ങളോടെ തുടക്കം കുറിച്ച ഗുജറാത്തിലെ റാന്‍ ഉത്സവം വലിയ വിജയം ആയി മാറിയതും അതുവഴി ആദിവാസി ഗോത്രവര്‍ഗ്ഗക്കാര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചതിനെക്കുറിച്ചും ഷെറിന്‍ പി ബഷീര്‍ എഴുതുന്നു: “2006 ൽ നമ്മുടെ ഇപ്പോളത്തെ പ്രധാനമന്ത്രി, ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന സമയത്ത്, സംസ്കാരങ്ങളുടെ സമ്മേളനം വേണമെന്നും അതിനെ തേടി ലോകം ഇന്ത്യയിലേക്ക് വരണമെന്നും ആശിച്ച് അദ്ദേഹം തന്നെ ഉദ്ഘാടനം നിർവഹിച്ച ഒന്നാണ് ഇന്ന് ലക്ഷങ്ങൾ ഒഴുകിയെത്തുന്ന റാന്‍ മഹോത്സവം ആയി മാറിയത്, കോടികൾ വിദേശ നാണ്യമായിയും എത്തിക്കുന്നത്.. ഗ്രാമങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ വീട്ടകങ്ങളിൽ ഗോത്ര വാസികൾ പാരമ്പര്യമായി ചെയ്ത് പോന്നിരുന്ന തൊഴിലുകൾ commercialised ആയി ലോക വിപണിയിൽ സ്ഥാനം നേടിയ പലതിൽ ചിലതായി, ദിവസം 60₹ യിൽ താഴെ സമ്പാദിച്ചിരുന്നവർ ദിവസം പതിനായിരങ്ങൾ സമ്പാദിക്കുന്ന സ്ഥിതി വിശേഷത്തിലേക്ക് മാറി…ലോകത്തിലെ ഏതൊരു മനുഷ്യനേയും സ്വന്തം കാലിൽ നിന്ന് സ്വന്തം അഭിപ്രായം പറയാൻ പ്രാപ്തമാക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം സ്വാശ്രയത്വത്തിലൂടെ ആണെന്നുള്ള ഗാന്ധിയൻ മാർഗ്ഗം കോൺഗ്രസ് ആണ് പിൻ തുടരേണ്ടിയിരുന്നത് പക്ഷേ !!!ഒരു രാഷ്‌ട്രീയ സ്വയംസേവകന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കുകയാണോ ലജ്ജിക്കുകയാണോ വേണ്ടത് എന്നതിൽ എനിക്ക് തീർച്ചയില്ല.”
ഗുജറാത്തിലെ കച്ച് ജില്ലയില്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ തുടക്കം കുറിച്ച റാന്‍ ഉത്സവത്തെപ്പറ്റി ഷെറിന്‍ എഴുതുന്നു: “ഗുജറാത് ലെ കച്ച് ജില്ലയിൽ, ഥാർ മരുഭൂമിയിലെ ഒരു ഉപ്പ് ചതുപ്പാണ് റാൻ,റാൻ എന്നാൽ ഉപ്പ് നിറഞ്ഞ ചതുപ്പ് എന്നാണ് അർത്ഥം. 26000 ചതുരശ്ര കിലോമീറ്ററിൽ അതിങ്ങനെ നിവർന്ന് പരന്ന് കിടപ്പാണ്…
പകുതി പാകിസ്ഥാനിലാണ്…
തമിഴ് നാട്ടിലെ തൂത്തുക്കുടി പോലെ ഉപ്പുണ്ടാക്കുന്ന ഒരിടം…
വർഷാവർഷം ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ഇവിടെ നടക്കുന്ന ലോകോത്തര സാംസ്കാരിക മഹോത്സവം ആണ്…
റാൻ ഉത്സവ്!!!
ഈ നാടിന്റെ പാട്ടും പറച്ചിലും ആട്ടവും കൂട്ടവും സംസ്കാരങ്ങളും ചരിത്രവും കൃത്യം അളവിലും പാകത്തിലും കൂട്ടിക്കുഴച്ച് പരുവപ്പെടുത്തി എടുത്ത മഹാ മേളനം…
പൗർണമി നാളിൽ കമിതാക്കൾ വിരഹികൾ വൈരാഗികൾ എല്ലാം ഇവിടെ ഒത്ത് കൂടും..
ഓരോരുത്തർക്കും അവരുടെ മനസ്സിനെ മദിപ്പിക്കുന്ന ലഹരി ഈ ചതുപ്പ് അവർക്ക് ആവോളം കൊടുക്കും…
അത്രമേൽ ഉന്മത്തമായ ഉപ്പ് മരുഭൂമി…
ആ വെളുത്ത ഉപ്പിന് മുകളിൽ തണുപ്പിൽ ചുറ്റി വരിയുന്ന കാറ്റിൽ പ്രണയ കാമങ്ങൾ, കാമനകൾ തോന്നാത്ത മനുഷ്യരുണ്ടാകുമോ??
സംശയമാണ്!!
2 പകലും 2 രാത്രിയും റാൻ ഞങ്ങൾക്ക് തന്നത്,
ആഹിരിയും ഹിന്ദോളവും ചേർന്നുള്ള ഹൃദയ ഹാരിയായ നിമിഷങ്ങളായിരുന്നു…
“അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ
അല്ലി നിലാവിനെ മടിയിൽ വെച്ചു
ഞാൻ അടിമുടി എന്നെ മറന്നു
ഉറങ്ങാതെ രാവുറങ്ങീ ഞാൻ”
_വയലാർ ശരത്.
ഇതിലുമപ്പുറം വേറെന്ത് പറയാൻ ആണ്…
ടെൻഡ് സിറ്റി എന്നറിയപ്പെടുന്ന ഇവിടം പിങ്ക് തീമിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്..
കയറി വരുന്ന മാത്രയിൽ തന്നെ ഉള്ളം നിറയും, പഴയ കുടിലുകൾ, പാരമ്പര്യ വസ്ത്ര കര കൗശല സാധനങ്ങൾ…
നാടൻ പാട്ടുകൾ എല്ലാം കൊണ്ടും സമ്പന്നമാക്കി വച്ചിരിക്കുന്നു ഇവിടെ..
ഗുജറാത്തി വസ്ത്രം അണിഞ്ഞ ആണും പെണ്ണും ചേർന്ന് ഞങ്ങളെ അകത്തേക്ക് ആനയിച്ചു, അവിടെ പാരമ്പര്യ വസ്ത്രം അണിഞ്ഞ കുലനാരികൾ നെറ്റിയിൽ കുങ്കുമം പതിപ്പിച്ചു..
ഇലക്ട്രിക് വണ്ടിയിൽ ടെൻഡ് ലേക്ക് കൊണ്ട് ചെന്നാക്കി…
തണുപ്പ് 11°c യിൽ ആയിക്കൊണ്ടിരിക്കുന്നു…
മരുഭൂമി ആണെന്ന് കരുതി ചൂടിനെ പ്രതിരോധിക്കാൻ പറ്റിയ കുട്ടി ട്രോസർ ഉം കുഞ്ഞിക്കൈയ്യൻ T ഷർട്ട് ഉം ആണ് എടുത്തത് മൊത്തം..
പറ്റിയ പറ്റ് മനസിലായി…
7 മണിക്ക് ഫുഡ് എന്ന് പറഞ്ഞു കൃത്യം 7 മണിക്ക് തുടങ്ങി..
9 29 ന് അവസാനിപ്പിച്ചു, അങ്ങനെ ഓരോ നേരത്തെ ആഹാരവും…
6 മണിക്ക് മോർണിംഗ് ടീ എന്ന് പറഞ്ഞു 6 മണിക്ക് ടെൻഡ് ന്റെ മുമ്പിൽ ടീ യും ആയി ആളെത്തി..
പരിപാടിയിലെ ഓരോ ഘട്ടത്തിലും കാര്യത്തിലും ഇതേ കൃത്യത സൂക്ഷ്മത അവർ പിന്തുടർന്നു..
ആദ്യ പകൽ സൂര്യൻ അസ്തമിക്കുന്നത് കണ്ടു പിറ്റേന്ന് ഉദിക്കുന്നതും…
ഓരോ നേരവും 10 ൽ അധികം വെജിറ്റബിൾ വിഭവങ്ങൾ കൂടാതെ ജെയ്ൻ ഫുഡ് വേറെയും..
ടെൻഡ് പക്കാ ക്ലീൻ & നീറ്റ്..
ac ഉണ്ട് കെറ്റിൽ ഉണ്ട്…
രാത്രി 11 30 വരെ നിലവാരമുള്ള സംഗീത നിശ, അതും പാരമ്പര്യത്തിൽ ഊന്നി..
പിറ്റേന്ന് അകത്തുള്ള പരിപാടികളിൽ പങ്കെടുത്ത് ഷോപ്പിംഗ് കഴിഞ്ഞ് ഉച്ചയോടെ ബ്ലാക്ക് ഹിൽ ലേക്ക്, അവിടെ നിന്ന് നോക്കിയാൽ പാക്കിസ്ഥാൻ കാണാം അങ്ങകലെ അക്കരെ …
മല കയറുന്നത് കൂറ്റൻ ഒട്ടകത്തിന്റെ പുറത്ത്..
ഞാൻ ഒരു രാജ്ഞിയെന്ന് തോന്നിപ്പോയി ഇടക്കൊന്ന്..
പ്രൗഢ ഗംഭീര യാത്ര…”
ആരായാലും ജനങ്ങൾക്ക് പ്രാമുഖ്യം കിട്ടുന്ന എന്തും ആര് ചെയ്താലും ഞാൻ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ ഷെറിന്‍ പി ബഷീര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത് മാര്‍ക്സിസ്റ്റ് ആചാര്യനായ കാൾ മാർക്സിന്റെ ഇംഗ്ലീഷിലുള്ള ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ്:
“people are naturally free, creative beings who have the potential to completely transform the world. Marx believed that free and conscious production is a uniquely human capacity that expresses our species-being nature. He also believed that work has the potential to be creative and fulfilling.
Marx also believed that humans are biological beings who must interact with and transform the natural world. He claimed that nature cannot be completely dominated by human individuals. Marx also believed that people define themselves in terms of what they do or make. He believed that economic systems that separate people from what they make or encourage people to think of themselves as individuals rather than as social beings are responsible for human alienation.”
ഷെറിന്‍ പി ബഷീറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഷെറിന്‍ പി ബഷീറുമായി ബന്ധപ്പെട്ട് ജന്മഭൂമി പ്രസിദ്ധീകരിച്ച മറ്റ് രണ്ട് വാര്‍ത്തകള്‍ വായിക്കാം:
തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തില്‍ പറഞ്ഞതിനെല്ലാം മാപ്പ് : ഷെറിന്‍ പി ബഷീര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: