ന്യൂഡല്‍ഹി : രാജ്യത്ത് പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സീമാ ഹൈദര്‍ . കാമുകന്‍ സച്ചിന്‍ മീണയ്‌ക്കൊപ്പം ജീവിക്കാനായി അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ സ്വദേശിനിയാണ് സീമ ഹൈദര്‍. ഇപ്പോള്‍ ഗ്രേറ്റര്‍ നോയിഡയിലാണ് താമസിക്കുന്നത്.
രാജ്യത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ പൗരത്വഭേദഗതി നടപ്പാക്കി. ഇതില്‍ താന്‍ ഏറെ സന്തോഷവതിയാണ്. അതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്താണോ വാഗ്ദാനം ചെയ്തത് അത് മോദിജി നടപ്പാക്കി. താന്‍ ജീവിതത്തില്‍ ഉടനീളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. തനിക്കും താമസിയാതെ പൗരത്വം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ സഹോദരന്‍ അഭിഭാഷകനായ എ.പി സിങ്ങിനോടും നന്ദി പറയുന്നു -വീഡിയോ സന്ദേശത്തില്‍ സീമ പറഞ്ഞു.
VIDEO | Seema Haider, the Pakistani woman who entered India illegally to marry a man she met online, celebrates with her family in UP's Noida after Centre announces implementation of CAA.
"We are very happy, we congratulate the Indian government. PM Modi has done what he… pic.twitter.com/5Y9iTp7baS
— Press Trust of India (@PTI_News) March 11, 2024
2019-ൽ PUBG എന്ന ഓൺലൈൻ ഷൂട്ടിംഗ് ഗെയിമിൽ വെച്ചാണ് സീമ ഹൈദർ ആദ്യമായി സച്ചിനെ കാണുന്നത്. സീമ സച്ചിനെ പ്രണയിക്കുകയും കഴിഞ്ഞ വർഷം മേയിൽ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ വച്ച് ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. കഴിഞ്ഞ വർഷം ജൂലൈയിൽ ഉത്തർപ്രദേശ് പോലീസ് സീമയെയും സച്ചിനെയും അറസ്റ്റ് ചെയ്തത് മുൻ പാകിസ്ഥാൻ ചാരനാണെന്ന സംശയത്തെ തുടർന്നാണ്. എന്നാൽ, പിന്നീട് യാത്രാ നിയന്ത്രണങ്ങളോടെ ഇവരെ വിട്ടയച്ചു.
അതേസമയം പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളാണ് ചിലര്‍ പ്രചരിപ്പിച്ചത്. പൗരത്വം നല്‍കാനുള്ള നിയമമാണിത്. ഒരു ഭാരത പൗരന്റെയും പൗരത്വം നിയമം മൂലം എടുത്തുകളയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: