ന്യൂഡല്‍ഹി: മുൻ മന്ത്രി ആൻ്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കേസിൽ സംസ്ഥാന സർക്കാർ മറുപടി നൽകാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സി.ടി രവികുമാർ, രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. പ്രതിയുമായി സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് ചോദിച്ച കോടതി എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്തു മറുപടിയാണ് നല്കാനുള്ളതെന്നും ചോദിച്ചു. ഉടൻ സത്യവാങ്മൂലം നൽകാൻ കേരളത്തിന് കോടതി കർശനം നിർദ്ദേശം നൽകി.
1990 ഏപ്രില്‍ 4നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസില്‍ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍.
പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് എതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയത്.
. കഴിഞ്ഞ നവംബറിൽ നിർദ്ദേശം നൽകിയിട്ടും കേരളം ഇതുവരെ മറുപടി നൽകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: