ഓരോ ഇന്ത്യന്‍ പൗരന്റെയും പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. അതിനാല്‍ത്തന്നെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഓരോ പൗരനും തനതായ 12 അക്ക നമ്പര്‍ നല്കിയിട്ടുണ്ടാകും. പത്ത് വര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ സൗജന്യമായി അത് ചെയ്യാവുന്നതാണ്.
മാര്‍ച്ച് 14 വരെ ആയിരുന്നു സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി. എന്നാല്‍ ഇപ്പോള്‍ സൗജന്യ ഓണ്‍ലൈന്‍ ഡോക്യുമെന്റ് അപ്ലോഡ് സൗകര്യം യുഐഡിഎഐ 2024 ജൂണ്‍ 14 വരെ നീട്ടി.
സാമ്പത്തികം മുതല്‍ പല മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. കൃത്യമായി ആധാര്‍ വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ ബാങ്കിങ് മേഖല, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയയില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. പത്ത് വര്‍ഷം കൂടുമ്പോള്‍ ആധാര്‍ രേഖകള്‍ പുതുക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
ഓണ്‍ലൈന്‍ വഴി പുതുക്കേണ്ടത് ഇപ്രകാരം:
യുഐഡിഎഐ പോര്‍ട്ടല്‍ വഴി ആധാര്‍ രേഖകള്‍ പുതുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ Document Update ഓപ്ഷന് വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളുടെ സഹായത്തോടെയാണ് ഓണ്‍ലൈനായാണ് വിവരങ്ങള്‍ പുതുക്കേണ്ടത്.
1. ആദ്യം https://uidai.gov.in/ സന്ദര്‍ശിക്കുക
2. ഇതിന് ശേഷം myAadhaar ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
3. തുടര്‍ന്ന് ‘ആധാര്‍ അപ്ഡേറ്റില്‍ ടാപ്പ് ചെയ്യുക
4. ഇതിന് ശേഷം ആധാര്‍ നമ്പറും സുരക്ഷാ കോഡും നല്‍കേണ്ടിവരും
5. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വെരിഫൈ ചെയ്യണം
6. ഇതിനുശേഷം നിങ്ങള്‍ക്ക് വിലാസം, ഫോണ്‍ നമ്പര്‍, പേര് അല്ലെങ്കില്‍ ജനനത്തീയതി എന്നിവ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും
7. ഇതിനായി, നിങ്ങള്‍ രേഖകളുടെ പകര്‍പ്പ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്
8. അതിനു ശേഷം Confirm and submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക
9. കിട്ടുന്ന unique Update Request Number വഴി അപ്ഡേറ്റ് ഘട്ടങ്ങള്‍ മനസ്സിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: