ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഗാമിനി എന്ന് പേരിട്ടിരിക്കുന്ന ചീറ്റപ്പുലി ഞായറാഴ്ച അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് ആണ് ഈ സന്തോഷ വാർത്ത പുറം ലോകത്തെ അറിയിച്ചത്.
ഇതോടെ രാജ്യത്തെ മൊത്തം ചീറ്റകളുടെ എണ്ണം 26 ആയി ഉയർന്നതായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.
“ഹൈ ഫൈവ്, കുനോ! ദക്ഷിണാഫ്രിക്കയിലെ ത്സ്വാലു കലഹാരി റിസർവിൽ നിന്ന് കൊണ്ടുവന്ന ഏകദേശം 5 വയസ്സുള്ള പെൺ ചീറ്റ ഗാമിനി ഇന്ന് 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി .” -സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്സിൽ കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ജനിച്ച ചീറ്റക്കുട്ടികളുടെ എണ്ണം ഇപ്പോൾ 13 ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: