മണ്ഡലരൂപീകരണം മുതല്‍ കരുത്തന്മാര്‍ മത്സരിക്കുന്ന മണ്ഡലമെന്ന് പേരു കേട്ട തലസ്ഥാനത്ത് ഇക്കുറി പോരാട്ടത്തിന് രംഗത്തിറങ്ങുന്നത് എന്‍ഡിഎയില്‍ നിന്ന് രാജീവ് ചന്ദ്രശേഖറും യുഡിഎഫില്‍ നിന്ന് ശശി തരൂരും എല്‍ഡിഎഫില്‍ പന്ന്യന്‍ രവീന്ദ്രനും. ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖറിന്റേത് കന്നിയങ്കമാണ്. നിലവിലെ എംപി ശശി തരൂരിത് നാലാം തവണയാണ് മത്സരിക്കുന്നത്. മുന്‍ എംപിയായ പന്ന്യന്‍ രവീന്ദ്രന് രണ്ടാമത്തെ അങ്കവുമാണ്.
മണ്ഡലത്തില്‍ ഇക്കുറിയും സ്ത്രീ വോട്ടര്‍മാരാണ് മുന്നില്‍. 7,27,469 സ്ത്രീ വോട്ടര്‍മാരും 675,771 പുരുഷ വോട്ടര്‍മാരും 41 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് അനന്തപുരിയുടെ അമരക്കാരനെ തെരഞ്ഞെടുക്കുക. 2009ല്‍ കന്നിയങ്കത്തിനിറങ്ങിയ ശശി തരൂര്‍ 1,00,025 വോട്ടുകള്‍ക്ക് സിപിഐയിലെ പി. രാമചന്ദ്രന്‍ നായരെയാണ് തോല്‍പ്പിച്ചത്. 2014ല്‍ ബിജെപിയിലെ ഒ. രാജഗോപാലിനെ 15,470 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് രണ്ടാം വിജയം നേടി. 2019 ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 99,981 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് തരൂര്‍ വിജയം ആവര്‍ത്തിച്ചു. 2014, 2019 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തിലൂടെ മൂന്നാം സ്ഥാനത്തേക്ക് സിപിഐ തള്ളപ്പെട്ടു.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ ആറിലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് ഒരു സീറ്റിലേക്ക് ഒതുങ്ങി. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളായിരുന്നു എല്‍ഡിഎഫിനൊടൊപ്പം നിന്നത്. കോവളം യുഡിഎഫിന് അനുകൂലമായി.
തലസ്ഥാനത്തിന് വികസനം ഉണ്ടായാല്‍ സംസ്ഥാനത്താകെ പ്രതിഫലനവും ഉണ്ടാകുമെന്നാണ് രാഷ്‌ട്രീയ മുദ്രാവാക്യം. എന്നാല്‍ തലസ്ഥാനത്തെ വികസനം നിര്‍ജീവാവസ്ഥയിലും. ശശി തരൂര്‍ ആദ്യ അങ്കത്തിന് ഇറങ്ങിയപ്പോള്‍ തലസ്ഥാനത്തെ ബാഴ്‌സലോണയാക്കുമെന്ന വാഗ്ദാനം നാലാം അങ്കത്തിലും ആവര്‍ത്തിക്കുമോയെന്ന് കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലായ്മ കാരണം പാതിവഴിയിലായ കേന്ദ്രപദ്ധതികള്‍ പൂര്‍ണതയിലെത്തിക്കുകയും ഒരു സംസ്ഥാന തലസ്ഥനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന വാഗ്ദാനവുമായാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാരെ കാണുന്നത്. തുടര്‍ച്ചയായി പരാജയം നേരിടുന്ന സിപിഐയ്‌ക്ക് നല്‍കിയ തിരുവനന്തപുരം മണ്ഡലം വച്ച് മാറണമെന്ന് സിപിഎമ്മിനോട് ആവശ്യം ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. സ്ഥാനാര്‍ത്ഥിക്ക് വരെ ക്ഷാമം നേരിട്ടപ്പോള്‍ ഇനി മത്സരിക്കാനില്ലെന്നുപറഞ്ഞ പന്ന്യന്‍ രവീന്ദ്രനെ വീണ്ടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: