മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ ബോബ് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്കീം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ബോബ് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റിലൂടെ സമാഹരിക്കുന്ന ഫണ്ട്, പുനരുപയോഗ ഊർജം, ശുദ്ധമായ ഗതാഗതം, സുസ്ഥിര ജലവും മാലിന്യ സംസ്‌കരണവും, ഊർജ കാര്യക്ഷമതയും, കാലാവസ്ഥാ വ്യതിയാനവും, മലിനീകരണം തടയലും നിയന്ത്രണവും, ഹരിത കെട്ടിടങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ യോഗ്യമായ ഹരിത പദ്ധതികൾക്കായി വിനിയോഗിക്കും.
ബോബ് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റുകൾ നിക്ഷേപകർക്ക് വിവിധ കാലയളവുകളിൽ ആകർഷകമായ പലിശ നിരക്കുകൾ (7.15% വരെ) വരെ വാഗ്ദാനം ചെയ്യുന്നു. ജനറൽ പബ്ലിക്/റെസിഡൻ്റ് ഇന്ത്യക്കാർ, എൻആർഐകൾ, ഉയർന്ന ആസ്തിയുള്ള വ്യക്തിഗത (എച്ച്എൻഐ) നിക്ഷേപകർ എന്നിവർക്കെല്ലാം ബോബ് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാം. ഇന്ത്യയിലുടനീളമുള്ള ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി ഗ്രീൻ ഡിപ്പോസിറ്റ് തുറക്കാം.
“റിസ്ക് മാനേജ്മെൻ്റ്, ഗവേണൻസ്, സോഷ്യൽ റെസ്പോൺസിബിലിറ്റി, പാരിസ്ഥിതിക ആഘാതം എന്നിവയോടുള്ള ഞങ്ങളുടെ സമീപനം ഉൾപ്പെടെ, പ്രവർത്തനങ്ങളിൽ സുസ്ഥിരത ഉൾച്ചേർക്കുന്നതിൽ ബാങ്ക് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ബോബ് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്‌കീം നിക്ഷേപകർക്ക് സ്ഥിരവും സുരക്ഷിതവുമായ സാമ്പത്തിക വരുമാനത്തിന്റെ ഇരട്ട ആനുകൂല്യങ്ങളും ഹരിത ഗ്രഹത്തിലേക്ക് സംഭാവന ചെയ്യാനുള്ള അവസരവും നൽകുന്നു. ഇന്ത്യയിലെ മുൻനിര ബാങ്കുകളിലൊന്ന് എന്ന നിലയിൽ, ബാങ്ക് ഓഫ് ബറോഡ അതിന്റെ ഇഎസ്‌ജി മാൻഡേറ്റ് വർദ്ധിപ്പിക്കുന്നതിനും അതിന്റെ ഗ്രീൻ ഫിനാൻസിംഗ് പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്.”
ബാങ്ക് ഓഫ് ബറോഡ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദേബദത്ത ചന്ദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: