വിതുര: സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ മരിചികയായി തുടരുന്ന പ്ലാന്തോട്ടം കോളനി ലഹരിയുടെ പിടിയിലാണ്. യുവാക്കളെ ലഹരിമാഫിയ വലയിലാക്കുന്നു. കൂലിവേല ചെയ്ത് നിത്യവൃത്തി കഴിക്കുന്നവര്‍ക്ക് ജോലിയും വരുമാനവും കുറയുന്ന ഇടവേളകള്‍ ലഹരിമാഫിയ പിടിമുറുക്കുകയാണ്. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവഗണന തുടരുന്നു.
തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി വാര്‍ഡിലെ പ്ലാന്തോട്ടം കോളനിയില്‍ കുടിവെള്ള കണക്ഷന് ഉണ്ടെങ്കിലും കുടിവെള്ളം കിട്ടുന്നത് നാലുദിവസത്തിലൊരിക്കല്‍ മാത്രമാണ്. ഒരു പൊതുകിണര്‍ മാത്രമാണ് ഇവിടെയുള്ളത്. അറുപതോളം വീടുകളുള്ള പ്ലാന്തോട്ടം കോളനിയില്‍ 15 കുടുംബങ്ങള്‍ക്ക് വഴിയില്ല. ആശുപത്രിയിലേക്ക് ഒരു രോഗിയെ കൊണ്ടുപോകേണ്ടിവന്നാല്‍ തലയില്‍ ചുമക്കേണ്ട അവസ്ഥയാണ്.
കാല് നൂറ്റാണ്ടുമുമ്പ് നിര്‍മിച്ച വീടുകള്‍ പലതും നിലംപരിശാകാറായി. ലൈഫ് പദ്ധതിയില്‍ അരഡസനോളം വീടുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും പാപ്പരായ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പണം അനുവദിക്കാത്തതിനാല്‍ ഒന്നും ചെയ്യാനാകുന്നില്ല. ഇനിയെന്ത് എന്നതാണ് ഇവരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: