തിരുവനന്തപുരം: സംസ്ഥാനത്ത് 1,42,072 മീറ്ററുകൾ പ്രവർത്തന രഹിതമെന്ന് കെഎസ്ഇബി. ഇവയിൽ 22,814 മീറ്ററുകൾ പ്രവർത്തന രഹിതമായിട്ട് ഒരു വർഷത്തിലേറെയായി. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ 1.35 കോടി മീറ്ററുകളാണ് ഉള്ളത്.
കേടായതിൽ 21,635 മീറ്ററുകൾ സ്ഥാപനങ്ങളിലേതാണ്. വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്. വൈദ്യുതി മീറ്ററുകളുടെ ലഭ്യത കുറവാണ് ഇവ മാറ്റുന്നതിനുള്ള തടസ്സമെന്നാണ് കെഎസ്ഇബി നൽകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: