മുംബൈ: ദക്ഷിണ മുംബൈയിലെ വോർളിക്കും മറൈൻ ഡ്രൈവിനും ഇടയിലുള്ള തീരദേശ പാതയുടെ ആദ്യഘട്ടം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 10.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ഗതാഗതത്തിനായി തുറക്കുന്നത്.
ഈ പാത യാഥാർത്ഥ്യമാക്കുന്നതോടെ വാഹനങ്ങൾക്ക് വോർലി സീഫേസ്, ഹാജി അലി ഇൻ്റർചേഞ്ച്, അമർസൺ ഇൻ്റർചേഞ്ച് പോയിൻ്റുകൾ എന്നിവിടങ്ങളിൽ നിന്ന് തീരദേശ റോഡിലേക്ക് പ്രവേശിച്ച് മറൈൻ ലൈനിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തീരദേശ പാതയുടെ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: