ന്യൂദല്‍ഹി: കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ ചേരുന്ന ചടങ്ങില്‍ ദ്വാരക അതിവേഗപാതയുടെ 19 കിലോമീറ്റര്‍ നീളമുള്ള ഹരിയാനയിലെ ഭാഗത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
എന്‍എച്ച് 66 ല്‍ മുക്കോല മുതല്‍ തമിഴ്നാട് അതിര്‍ത്തി വരെയുള്ള നാലുവരി പാതയും തലശ്ശേരി മുതല്‍ മാഹി ബൈപാസ് വരെയുള്ള ആറുവരി പാതയുമാണ് കേരളത്തില്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. 2796 കോടി രൂപയാണ് ഈ രണ്ടു പദ്ധതികള്‍ക്കായി ചെലവഴിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റി തിരുവനന്തപുരം കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യാതിഥിയാകും.
ുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍വരെ 18.6 കിലോമീറ്റര്‍ തലശ്ശേരി-മാഹി ബൈപ്പാസ് ആറുവരിപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിനു സമര്‍പ്പിക്കുമ്പോള്‍ സഫലമാവുന്നത് 47 വര്‍ഷത്തെ കാത്തിരിപ്പ്. മുഴപ്പിലങ്ങാട്ടു നിന്ന് അഴിയൂരിലെത്താന്‍ ഇനി 14 മിനിറ്റ് മതി. മലബാറിലെ ആദ്യ ആറുവരിപ്പാതയാണിത്.
മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി, കേന്ദ്രമന്ത്രി വി. മുരളീധരന് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കും.
മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍വരെ 18.6 കിലോമീറ്റര്‍ തലശ്ശേരി-മാഹി ബൈപ്പാസ് ആറുവരിപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിനു സമര്‍പ്പിക്കുമ്പോള്‍ സഫലമാവുന്നത് 47 വര്‍ഷത്തെ കാത്തിരിപ്പ്. മുഴപ്പിലങ്ങാട്ടു നിന്ന് അഴിയൂരിലെത്താന്‍ ഇനി 14 മിനിറ്റ് മതി. മലബാറിലെ ആദ്യ ആറുവരിപ്പാതയാണിത്.
മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി, കേന്ദ്രമന്ത്രി വി. മുരളീധരന് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കും.
1300 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. 85.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ധര്‍മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി, അഴിയൂര്‍ എന്നിവിടങ്ങളിലൂടെയാണ് പാത. 1977 ലാണ് സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കുന്നത് പല മുന്നണികള്‍ കേന്ദ്രം ഭരിച്ചെങ്കിലും 2014ല്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് 2018ല്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
അതിനിടെ എട്ടുവരി ദ്വാരക അതിവേഗപാതയുടെ 19 കിലോമീറ്റര്‍ നീളമുള്ള ഹരിയാന ഭാഗം 4100 കോടിരൂപ ചെലവിലാണ് നിര്‍മിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 20,500 കോടി രൂപയുടെ 42 പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
32,700 കോടി രൂപയുടെ 39 പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിക്കും. ദേശീയപാതാ ശൃംഖലയുടെ വളര്‍ച്ചയ്ക്കും സാമൂഹ്യ-സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രദേശങ്ങളില്‍ വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതികള്‍ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: