ഭോപാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നിന്ന് വീണ്ടും സന്തോഷവാര്‍ത്ത. അഞ്ച് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി പിറന്നിരിക്കുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവാണ് ശുഭവാര്‍ത്ത എക്സിലൂടെ പങ്കുവച്ചത്. ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹൈ ഫൈവ്, കുനോ… ദഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച അഞ്ചുവയസുള്ള ഗാമിനി എന്ന ചീറ്റ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയിരിക്കുന്നു, ഭൂപേന്ദര്‍ യാദവ് എക്സില്‍ കുറിച്ചു. ഇതോടെ ഭാരതത്തില്‍ ജനിച്ച ചീറ്റകളുടെ എണ്ണം 13 ആയി. ഭാരതത്തിന്റെ മണ്ണില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്ന നാലാമത്തെ ചീറ്റയാണ് ഗാമിനി. ആഫ്രിക്കയില്‍ നിന്നെത്തിച്ചതിലെ ആദ്യത്തേതും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീറ്റകള്‍ക്ക് അവര്‍ക്കനുകൂലമായ അന്തരീക്ഷമൊരുക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. പുതിയ അതിഥികള്‍ കൂടിയെത്തിയതോടെ ആകെ ചീറ്റകളുടെ എണ്ണം 26 ആയതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: