മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇത്തവണത്തെ കിരീടാവകാശിയെ കണ്ടെത്താനുള്ള യുദ്ധം തുടങ്ങി. വാംഖഡെ സ്റ്റേഡിയത്തില്‍ തുടങ്ങിയ പോരാട്ടത്തില്‍ ആദ്യ ദിനം നേട്ടം കൊയ്തത് ബൗളര്‍മാര്‍. ആതിഥേയരായ മുംബൈയെ വിദര്‍ഭ 224 റണ്‍സില്‍ എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങില്‍ 31 റണ്‍സെടുക്കുമ്പോഴേക്കും വിദര്‍ഭയ്ക്ക് നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റുകള്‍.
എട്ടാം നമ്പറില്‍ ഇറങ്ങിയ ഭാരത ഓള്‍റൗണ്ടര്‍ ശര്‍ദൂല്‍ ഠാക്കൂറിന്റെ(75) അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് മുംബൈയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്. ടീം ടോട്ടല്‍ 200 കടന്നതിന് കാരണക്കാരന്‍ ഠാക്കൂര്‍ മാത്രമാണ്. വാംഖഡെയിലെ പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമായപ്പോള്‍ മുംബൈയുടെ ഓപ്പണര്‍മാര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
വിദര്‍ഭയാണ് ടോസ് നേടിയത്. പൃഥ്വി ഷാ(46)യും ഭൂപെന്‍ ലല്‍വാനിയും(37) ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടിന്റെ തുടക്കം ഗംഭീരമായിരുന്നു. ഇരുവരും ചേര്‍ന്ന് 20 ഓവറിനുള്ളില്‍ സ്കോര്‍ 80 റണ്‍സ് കടത്തി. 20-ാം ഓവറിന്റെ അവസാനപന്തില്‍ യാഷ് ഠാക്കൂറിന്റെ പന്തില്‍ ഭൂപെന്‍ ലല്‍വാനി പുറത്തായി. യാഷിന്റെ ആദ്യ വിക്കറ്റ് നേട്ടം വിദര്‍ഭയ്ക്ക് മികച്ചൊരു വഴിത്തിരിവായി. അധികം വൈകാതെ ഹര്‍ഷ് ദുബേയുടെ പന്തില്‍ പൃഥ്യി ഷാ ക്ലിന് ബൗള്‍ഡായി മടങ്ങി. പിന്നീട് ക്രീസിലെത്തുന്ന മുംബൈ ബാറ്റര്‍മാര്‍ വളരേ വേഗം തിരിച്ചുപൊയ്ക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് വാംഖഡെ കണ്ടുകൊണ്ടിരുന്നത്.
81 റണ്‍സില്‍ ആദ്യ വിക്കറ്റ് വീണ മുംബൈ 111 റണ്‍സിലെത്തുമ്പോള്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ച മുന്നില്‍ കണ്ടു. എട്ടാം നമ്പര്‍ ബാറ്ററായി ക്രീസിലെത്തിയ ശര്‍ദൂല്‍ ഠാക്കൂര്‍ ഒന്നും കൂസാതെ റണ്‍സ് സ്കോര്‍ ചെയ്യാന്‍ തുടങ്ങി. 69 പന്തുകല്‍ നേരിട്ട് എട്ട് ബൗണ്ടറികളും മൂന്ന് സിക്സറും സഹിതമാണ് താരം 75 റണ്‍സ് അടിച്ചുകൂട്ടിയത്. ഇന്നിങ്സിലെ ഏക അര്ദ്ധസെഞ്ചുറിക്കാരനായാണ് ശര്‍ദൂല്‍ അവസനാ ബാറ്ററായി പുറത്തായത്. താരം ക്രീസില്‍ നില്‍ക്കെ ഷംസ് മുലാനി(13), തനൂഷ് കോട്ടിയാന്(എട്ട്), തുഷാര്‍ ദേശ്പാണ്ഡെ(14) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഉമേഷ് യാദവ് ആണ് ഠാക്കുറിനെ പുറത്താക്കി മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഠാക്കൂര്‍ ക്രീസിലെത്തിയ ശേഷം 113 റണ്‍സ് ആണ് മുംബൈ നേടിയത്.
വിദര്‍ഭയ്ക്കായി ഹര്‍ഷ് ദുബേയും യാഷ് ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം നേടി. അപകടം വിതച്ച ശര്‍ദൂലിനെ പുറത്താക്കിയ ഉമേഷ് യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ആദിത്യ താക്കറെ ഒരു വിക്കറ്റും വിദര്‍ഭയ്ക്കായി സംഭാവന ചെയ്തു.
ടോസ് വിജയിച്ചുകൊണ്ടുള്ള തീരുമാനം ശരിയായിരുന്നുവെന്ന ആശ്വാസത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയെയും കാത്തിരുന്നത് ബൗളിങ്ങിന് മൂര്‍ച്ഛ കൂടിയ വാംഖഡെയിലെ പിച്ച് ആണ്. മുംബൈ ഇന്നിങ്സിന് ഒരു പിരധി വരെ ആശ്വാസമായ ശര്‍ദൂല്‍ ഠാക്കൂര്‍ ബൗളിങ്ങിലും തിളങ്ങുന്ന കാഴ്ച്ചയോടെയാണ് അവരുടെ ബൗളിങ്ങും തുടങ്ങിയത്. ഇന്നിങ്സ് തുടങ്ങി മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ ധ്രൂവ് ഷോറിയെ(പൂജ്യം) ലെഗ് ബിഫോറാക്കി ശര്‍ദൂല്‍ മുംബൈയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഇതിനെ പിന്‍പറ്റി ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റുമായി മിന്നി. അമാന്‍ മൊഖാദെയെ(എട്ട്) പുറത്താക്കിയ കുല്‍കര്‍ണി അധികം വൈകാതെ അപകടകാരിയായ ബാറ്റര്‍ കരുണ്‍ നായരെ പൂജ്യത്തിന് മടക്കി. വിദര്‍ഭ ഓപ്പണര്‍ അഥര്‍വ ടായിഡെ 21 റണ്‍സുമായി ക്രീസില്‍ നില്‍പ്പുണ്ട്. അഞ്ചാമനായി എത്തിയ ആദിത്യ താക്കറെയാണ് കൂടെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: