ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അദ്ദേഹം വെല്ലുവിളികളെയെല്ലാം അവസരങ്ങളാക്കി മറ്റുന്നുവെന്നും ലഖ്‌നൗ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെ രാജ്‌നാഥ് സിങ് പറഞ്ഞു.
വിമാനയാത്രയെന്നത് സമൂഹത്തില്‍ ഉന്നതര്‍ക്കായുള്ളത് എന്ന കാഴ്ചപ്പാടാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍, ‘ഉഡേ ദേശ് കാ ആം നാഗരിക് പദ്ധതിയിലൂടെ പ്രാദേശിക കണക്ടിവിറ്റി വര്‍ധിപ്പിച്ച് പണക്കാരനും പാവപ്പെട്ടവനുമെന്ന അന്തരം അവസാനിപ്പിച്ചു. ഇതിന്റെയെല്ലാം പിന്നില്‍ പ്രധാനമന്ത്രിയാണ്. മുമ്പ് അടല്‍ ബിഹാരി വാജ്‌പേയി പ്രതിനിധാനം ചെയ്തിരുന്ന ലഖ്‌നൗവിന്റെ എംപിയാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണ്. അതില്‍ അഭിമാനിക്കുന്നു.
എന്റെ നഗരവും എന്റെ രാഷ്‌ട്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വികിസിച്ചുകൊണ്ടേയിരിക്കുന്നു. 2014ല്‍ 74 വിമാനത്താവളങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. ഇപ്പോളത് 149 എണ്ണമായി വര്‍ധിച്ചുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാജ്യത്തെ ബാങ്കിങ് സംവിധാനം ക്ലാസ് ബാങ്കിങ്ങില്‍ നിന്ന് മാസ് ബാങ്കിങ്ങിലേക്ക് മാറിയിരിക്കുന്നു. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ രാജ്യത്തെല്ലാവരെയും ബാങ്കിങ് സേവനങ്ങളുമായി ബന്ധിപ്പിച്ചു. ഇന്റര്‍നെറ്റിന്റെ കാര്യത്തിലും മാറ്റമുണ്ടായി. നേരത്തെ പണമുള്ളവന് മാത്രമായിരുന്നു ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിച്ചിരുന്നത്. ഇന്നത് മാറി. രാജ്യത്തെല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: