ന്യൂദല്‍ഹി : അനുപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കലും അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയും മൂലമുണ്ടായ ഒഴിവുകളിലേക്ക് ഈ മാസം 15 നകം രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുമെന്ന് വാര്‍ത്ത.
അംഗങ്ങളുടെ സൗകര്യമനുസരിച്ച് മാര്‍ച്ച് 13-നോ 14-നോ സെലക്ഷന് കമ്മിറ്റി യോഗം ചേരുമെന്നും മാര്‍ച്ച് 15-ന് നിയമനങ്ങള്‍ നടക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
നിയമമന്ത്രി അര്ജുന് റാം മേഘ്വാളിന്റെ കീഴിലുള്ള സെര്‍ച്ച് കമ്മിറ്റി, ആഭ്യന്തര സെക്രട്ടറിയും പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് (ഉീജഠ) സെക്രട്ടറിയും അടങ്ങുന്ന ഒരു സെര്‍ച്ച് കമ്മിറ്റി ആദ്യം രണ്ട് തസ്തികകളിലേക്ക് അഞ്ച് പേരുകള്‍ വീതമുള്ള രണ്ട് പ്രത്യേക പാനലുകള്‍ തയ്യാറാക്കും.
പിന്നീട്, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കേന്ദ്രമന്ത്രിയും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി അടങ്ങുന്ന സെലക്ഷന് കമ്മിറ്റി രണ്ടുപേരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ രാഷ്ട്രപതി നിയമിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചത്.
ഇതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് അതോറിറ്റിയിലെ ഏക അംഗമായി. മറ്റൊരംഗമായിരുന്ന പാണ്ഡേ ഫെബ്രുവരി 14 ന് വിരമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: