ന്യൂദല്‍ഹി: നാല് രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന് (ഇഎഫ്ടിഎ) സംഖ്യവുമായി ഇന്ത്യ ഞായറാഴ്ച സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഒപ്പുവച്ചു. ഞായറാഴ്ച രാജ്യതലസ്ഥാനത്ത് നടന്ന ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര കരാറിനെക്കുറിച്ചുള്ള യോഗത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അധ്യക്ഷത വഹിച്ചു.
യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന് (ഇഎഫ്ടിഎ) എന്നത് സ്വതന്ത്ര വ്യാപാരവും സാമ്പത്തിക സംയോജനവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന നാല് രാജ്യങ്ങളുടെഐസ്ലാന്ഡ്, ലിച്ചെന്‍സ്റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയുടെ പ്രാദേശിക വ്യാപാര സംഘടനയാണ്. വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറില്‍ (ടിഇപിഎ) ഒപ്പുവെക്കുന്നതിനായി ഐസ്ലന്ഡ് വിദേശകാര്യ മന്ത്രി ബിജാര്‍ണി ബെനഡിക്സണും ലിച്ചെന്‍സ്റ്റീന്‍ ഡൊമിനിക് ഹാസ്ലറും കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്തെത്തി.
ലിച്ചെന്‍സ്റ്റൈന്‍ മന്ത്രിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ബെനഡിക്സന്റെ സന്ദര്‍ശനം വ്യാപാര, നിക്ഷേപ മേഖലകളില്‍ ഉള്‍പ്പെടെ ഇന്ത്യഐസ്ലന്ഡ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരസാമ്പത്തിക പങ്കാളിത്ത കരാറില്‍ (ടിഇപിഎ) ഒപ്പുവെച്ച ചര്‍ച്ചക്കാരെയും ഒപ്പിട്ടവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
നമുക്കെല്ലാവര്‍ക്കും കൂടുതല്‍ സമ്പന്നമായ ഭാവിയിലേക്കുള്ള നമ്മുടെ രാഷ്ട്രങ്ങളുടെ യാത്രയില്‍ ഈ കരാര്‍ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇഎഫ്ടിഎയും ഇന്ത്യയും 15 വര്‍ഷം മുമ്പ് ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ തുടങ്ങി, 20 റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം കരാര്‍ അവസാനിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇന്ത്യയും ഇഎഫ്ടിഎയും അവരുടെ ഇടപഴകല്‍ ഗണ്യമായി തീവ്രമാക്കിയിട്ടുണ്ട്, ടിഇപിഎ ചര്‍ച്ചകള്‍ക്ക് നേരത്തെയുള്ള ഒരു നിഗമനത്തിലെത്താനുള്ള ഇരു കക്ഷികളുടെയും പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: