Categories: Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു; മാർച്ച് 15 ന് പാലക്കാട് റോഡ് ഷോ

Published by

ന്യൂദൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് 15 ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.

ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തില്‍ എത്തിയത്. തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ അവസാന രണ്ട് സന്ദര്‍ശനങ്ങള്‍. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്.

-->

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായും മോദി കേരളത്തില്‍ വന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക