തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ-മധുര അമൃത എക്‌സ്പ്രസിന് (16343/16344) കഴക്കൂട്ടം സ്‌റ്റേഷനിൽ സ്‌റ്റോപ്പ് അനുവദിച്ചു. 10-ന് റെയിൽവേ സ്‌റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്യും. ഒരു മിനിറ്റ് സ്‌റ്റോപ്പാണ് അനുവദിച്ചിരിക്കുന്നത്.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിസ്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലവിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. 25 വരെയാകും ഈ മാറ്റം. 16,23 തീയതികളിൽ ഷൊർണൂർ- കോഴിക്കോട് എക്‌സ്പ്രസ്, 10,17,24 തീയതികളിൽ കോഴിക്കോട്- ഷൊർണൂർ എക്‌സ്പ്രസ്, 10, 16, 17 തീയതികളിൽ നിലമ്പൂർ റോഡ്- ഷൊർണൂർ എക്‌സ്പ്രസ്, 10, 16, 17 തീയതികളിൽ ഷൊർണൂർ റോഡ്- നിലമ്പൂർ എക്‌സ്പ്രസ് എന്നിവയാണ് പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ.
കൊച്ചുവേളി- ശ്രീ ഗംഗാനഗർ എക്‌സ്പ്രസ് 16-ന് നാല് മണിക്കൂറും 23-ന് ഒരു മണിക്കൂറും വൈകും. 11, 18, 25 തീയതികളിൽ കോയമ്പത്തൂർ- ജബൽപൂർ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും. 15, 16 തീയതികളിൽ കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകി രാത്രി ഒൻപതിന് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: