ന്യൂദല്‍ഹി: പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ(പിസിഐ) പ്രസിഡന്റായി ദേവേന്ദ്ര ജജാരിയ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പാരാലിമ്പിക്സുകളില്‍ പങ്കെടുക്കുകയും രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ മൂന്ന് മെഡലുകള്‍ നേടുകയും ചെയ്ത 42 കാരനായ ജാവലിന്‍ ത്രോ താരമാണ് ദേവേന്ദ്ര. പാരാലിമ്പിക്സ് വെള്ളി മെഡല്‍ ജേതാവായ അത്ലറ്റ് ദീപ മാലിക്കായിരുന്നു നിലവില്‍ പ്രസിഡന്റ്.
2024 പാരീസ് പാരാലിമ്പിക്സില്‍ 30 ലധികം മെഡലുകള്‍ നേടുയാണ് ലക്ഷ്യമെന്ന് ദേവേന്ദ്ര പറഞ്ഞു.അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലം ഉള്‍പ്പെടെ 19 മെഡലുകള്‍ നേടിയ ടോക്കിയോ 2020 ആണ് ഭാരതത്തിന്റെ എക്കാലത്തെയും മികച്ച പാരാലിമ്പിക്സ്. 30 മെഡലുകള്‍ നേടുക എന്നതാണ് അടുത്ത ലക്ഷ്യം. കഴിവുള്ള കളിക്കാരെ കണ്ടെത്തുന്നതിനായി താഴെതലത്തില്‍ പദ്ധതി ആരംഭിക്കും ദേവേന്ദ്ര പറഞ്ഞു.
‘ജൂനിയര്‍ പ്രോഗ്രാം നടത്തി താഴെത്തട്ടിലേക്ക് പോകും. 700 ജില്ലകളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കഴിവുള്ള കളിക്കാരെ സംസ്ഥാനത്തേക്ക് കൊണ്ടുപോകും. അവിടെ നിന്ന് അവരെ ദേശീയ തലത്തിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് അവര്‍ രാജ്യത്തെ പതിനിധീകരിക്കും. ലക്ഷ്യം 30ലധികം മെഡലുകള്‍ നേടുക എന്ന ലക്ഷ്യത്തിനായി പ്രത്യേകം ആസൂത്രണം ചെയ്യുകയും പരിശീലകരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യും. ദേവേന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: