തിരുവനന്തപുരം: 2019ല്‍ ഉണ്ടായിരുന്ന ഗ്ലാമറോ ജനതാല്പര്യമോ 2024ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് ഇല്ലെന്നും അദ്ദേഹത്തെ തിരുവനന്തപുരത്തുകാര്‍ക്ക് മടുത്തു എന്നും മാധ്യമപ്രവര്ത്തകന് മാത്യു സാമുവല്‍. രാജീവ് ചന്ദ്രശേഖര്‍ ജയിച്ചേക്കുമെന്ന് മാത്രമല്ല, പന്ന്യന്‍ ഇടതുപക്ഷത്തിന് വോട്ട് പിടിക്കുന്നതോടെ ശശി തരൂര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാനുള്ള സാധ്യതയും ഉണ്ടെന്ന് മാത്യു സാമുവല്‍.
“2019ല്‍ സോഷ്യല്‍ മീഡിയയിലും ഫെയ്സ്ബുക്കിലും (മലയാളികള്‍ ഏറ്റവുമധികം ഉള്ള സമൂഹമാധ്യമങ്ങളിലാണ്) ഗ്ലോബല്‍ ഇന്ത്യക്കാരും (ഇന്ത്യക്ക് പുറത്തുള്ളവര്‍), വിദേശ മലയാളികളും കേരളത്തിലെ തിരുവനന്തപുരത്തുകാരും ഒന്നടങ്കം ആവേശത്തോടെ ശശി തരൂരിനെ വരവേല്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയചായ് വുകള്‍ ഇല്ലാത്ത സ്വതന്ത്രരായ ജനങ്ങളും ശശി തരൂരിന് വേണ്ടി അന്ന് വാദിക്കുന്നുണ്ടായിരുന്നു. ശശി തരൂര്‍ ഗ്ലോബല്‍ ഇന്ത്യക്കാരനാണ്. ശശി തരൂര്‍ പ്രധാനമന്ത്രിയാകണം എന്നൊക്കെയായിരുന്നു വാദം. എന്നാല്‍ ഇത്രയും വര്‍ഷമായിട്ടും രാഷ്ട്രീയത്തില്‍ ശശി തരൂരിന് അനുകൂലമായി ഒന്നും സംഭവിച്ചില്ല. “- മാത്യു സാമുവല്‍ പറയുന്നു.
ഇത്തവണ ശശി തരൂര്‍ വെള്ളം കുടിക്കുക മാത്രമല്ല, നല്ലതുപോലെ തോല്‍ക്കും. കേരളത്തിന്റെ ഒരു എലീറ്റ് ക്ലാസുണ്ട്. അതിന്റെ താഴെ വരുന്ന മിഡില്‍ ക്ലാസാണ്. എന്‍ആര്‍ഐകള്‍ പറഞ്ഞ് വോട്ടുചെയ്യുന്ന ധാരാളം വീട്ടുകാരുണ്ട്. പിന്നെ ചെറുപ്പക്കാരുണ്ട്. ഇവര്‍ക്കെല്ലാം ശശി തരൂരിനെ വേണ്ട. പിന്നെ സ്ഥിരം കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്യുന്നവരാണ്. പക്ഷെ ഇപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മണ്ഡലം കമ്മിറ്റിയും വാര്‍ഡ് കമ്മിറ്റിയും പലയിടത്തും ഇല്ല. അവിടെയുണ്ടായിരുന്ന എലീറ്റ് നായന്മാരും റിട്ട. ബ്യൂറോക്രാറ്റുകളും ശശി തരൂരിനെതിരെ വന്നുകഴിഞ്ഞു. മൂന്ന് തവണയും ശശി തരൂരിന് അനുകൂലമായി ഒറ്റക്കെട്ടായി വോട്ട് ചെയ്ത രണ്ടു കൂട്ടരുണ്ടായിരുന്നു. അതി ഇവിടുത്തെ മുസ്ലിങ്ങളും ലത്തീന്‍ കത്തോലിക്കരും ആണ്. എന്നാല്‍ 2024ല്‍ മുസ്ലീം സമൂദായം ശശി തരൂരിനെതിരെ വോട്ട് ചെയ്യും. കോണ്‍ഗ്രസിനെക്കൊണ്ട് മുസ്ലിം സമുദായത്തെ സംരക്ഷിക്കാന്‍ കഴിയില്ല എന്ന വിചാരം അവരില്‍ കൂടി വരുന്നുണ്ട്. അതുകൊണ്ടാണ് സമസ്തയുടെ മുഖപത്രത്തില്‍ പിണറായിക്ക് എതിരെ പ്രസ്താവന കൊടുത്ത് മുഖം രക്ഷിക്കാന്‍ മുസ്ലിം ലീഗ് ശ്രമിക്കുന്നത്. അതുപോലെ വിഴിഞ്ഞത്ത് പ്രശ്നം നടന്നപ്പോള്‍ ശശി തരൂര്‍ അത് പാടെ അവഗണിച്ചു. – മാത്യു സാമുവല്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലാവണമെങ്കില്‍ പാര്ട്ടിക്കാര് മാത്രം വിചാരിച്ചാല്‍ നടക്കില്ല. അതിന് നിഷ്പക്ഷരായ ആളുകള്‍ കൂടി അനുകൂലമായി പ്രതികരിക്കണം. ശശി തരൂര്‍ തിരുവനന്തപുരത്ത് കൊണ്ടുവന്ന വികസനങ്ങള്‍ എന്താണ്?. എന്തൊക്കെയാണ് അദ്ദേഹം പറഞ്ഞത്?ആഗോള നിക്ഷേപകരെ കൊണ്ടുവന്ന് തിരുവനന്തപുരത്തിന്റെ മുഖം മാറ്റും എന്ന് ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തെ മാറ്റിയെടുക്കാന്‍ ശശി തരൂരിന് ആയിട്ടില്ല. ആദ്യം മത്സരിച്ചപ്പോള്‍ തിരുവനന്തപുരത്തെ സിംഗപ്പൂര്‍ പോലെയാക്കും എന്ന് പറഞ്ഞു. പിന്നെ പറഞ്ഞത് തിരുവനന്തപുരത്തെ ബാഴ്സലോണ സിറ്റിയാക്കി മാറ്റും എന്നും പറഞ്ഞു. ഒന്നും നടന്നില്ല. അതിനാല്‍ 2024ല്‍ ശശി തരൂരിനെ തിരുവനന്തപുരത്തുകാര്‍ ഓടിക്കും. – മാത്യു സാമൂവല്‍ പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ ഇക്കുറി ജയിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ പന്ന്യന്‍ രവീന്ദ്രനും ഇക്കുറി വോട്ട് പിടിയ്ക്കും. മിക്കവാറും ശശി തരൂര്‍ മൂന്നാം സ്ഥാനത്താകാനും സാധ്യതയുണ്ട്. – മാത്യുസാമുവല്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: