പാട്ന: സോണിയയ്ക്ക് മകനെ പ്രധാനമന്ത്രിയാക്കണം. ലാലുപ്രസാദിന് മകനെ മുഖ്യമന്ത്രിയാക്കണം. ഇതല്ലാതെ മറ്റ് ആവശ്യങ്ങളൊന്നും അവര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിഹാറിലെ പാലിഗഞ്ചില്‍ ഒബിസി മോര്‍ച്ചയുടെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ക്കുവേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാന്‍ കഴിയുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാവങ്ങളുടെ ഭൂമി കൈയടക്കുന്നവര്ക്കെതിരെ കര്‍ശനനടപടി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലാലുപ്രസാദ് പിന്നാക്കക്കാരുടെയും പാവങ്ങളുടെയും ഭൂമി കൈയടക്കുകയായിരുന്നു. ഈ ഭൂമിമാഫിയയെ ഒന്നടങ്കം പൂട്ടും. ലാലുവിന്റെ പാര്‍ട്ടിക്ക് താക്കീത് നല്‍കാനാണ് ഞാന്‍ ഇവിടെ വന്നത്. ബിഹാറില്‍ ഇരട്ടഎന്‍ജിന്‍ സര്‍ക്കാര്‍ രൂപീകരിച്ചത് അതിന് വേണ്ടിയാണ്. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച കര്‍പ്പൂരി ഠാക്കൂറിനെ അവഗണിച്ചത് കാലങ്ങളായി ബിഹാര്‍ ഭരിച്ച കോണ്‍ഗ്രസും ആര്‍ജെഡിയുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഭാരത് രത്ന നല്കി ആദരിച്ചു, അമിത് ഷാ ചൂണ്ടിക്കാട്ടി.
നേരത്തെ ബിജെപി ബിഹാര്‍ ഘടകത്തിന്റെ ആദ്യപ്രസിഡന്റും കര്‍പൂരി ഠാക്കൂര്‍ മന്ത്രിസഭയില്‍ ജനസംഘത്തിന്റെ മന്ത്രിയുമായിരുന്ന കൈലാഷ്പതി മിശ്രയുടെ സ്മാരകം അമിത്ഷാ ഉദ്ഘാടനം ചെയ്തു. മിശ്രയുടെ പേരിലുള്ള പാര്‍ക്ക് അദ്ദേഹം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: