.
തിരുവനന്തപുരം: സംസ്‌കാരത്തെയും പാരമ്പര്യത്തെയും മുറുകെ പിടിച്ചു കൊണ്ട് മാത്രമേ രാഷ്‌ട്രങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്ന് ചിതിരത്തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടക്‌നോളജി ശാസ്ത്രജ്ഞ ഡോ. പ്രൊഫ.ആര്‍എസ് ജയശ്രീ.
ജപ്പാന്‍ എന്ന രാഷ്‌ട്രം ഇതിന് ഉദാഹരണമാണ്. ഇതിന് കടകവിരുദ്ധമായ സമീപനം കൈകൊണ്ട ഇറാനും, അഫ്ഗാനിസ്ഥാനും എല്ലാ അര്‍ത്ഥത്തിലും പിന്തള്ളപ്പെട്ടു പോയി. ഭാരതീയ വിചരകേന്ദ്രം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ജയശ്രീ പറഞ്ഞു.
സ്വന്തം സംസ്‌ക്കാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ ചെറു പ്രായത്തില്‍ തന്നെ രൂപപ്പെടുത്തി എടുക്കാന്‍ കഴിയണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും മൂല്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നില്ല. അധ്യാപകരെ തിരഞ്ഞെടുക്കുന്നതില്‍ ഇന്ന് വീഴ്ചയുണ്ട്. സംസ്‌കാരത്തിലും പാരമ്പര്യത്തിലും പ്രതിബദ്ധതയുള്ള അധ്യാപകര്‍ക്കേ കുട്ടികളെ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്ത്യ പദ്ധതി പ്രകാരം ഇന്ന് രാജ്യത്ത് മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം വര്‍ദ്ധിച്ചു വരുന്നു. ശാസ്ത്ര രംഗത്ത് കഠിനാധ്വാനവും പ്രതിബദ്ധതയും കൊണ്ട് മാത്രമേ കൂടുതല്‍ നോബല്‍ സ്ഥാനാര്‍ഹര്‍ സൃഷ്ടിക്കപ്പെടികയുള്ളു ഡോ. ജയശ്രീ പറഞ്ഞു.
കേരളത്തിലെ സാമൂഹിക നവോത്ഥാന നായകരെയും നവോത്ഥാന ചരിത്രത്തെയും കുറിച്ച് പഠനവും ഗവേഷണവും നടത്തേണ്ടത് കേരളം ഇന്ന് നേരിടുന്ന ഭയാനകമായ അവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ അനിവാര്യമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഭാരതീയ വിചരകേന്ദ്രം ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ പറഞ്ഞു. ആധ്യാത്മിക അടിത്തറയില്‍ ഊന്നി കൊണ്ടാണ് കേരളത്തില്‍ സാമൂഹ്യ, രാഷ്‌ട്രീയ പരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. ഭക്തി പ്രസ്ഥാനത്തിന്റെയും നവോത്ഥാന നായകരായ അയ്യാ വൈകുണ്ഠ സ്വാമികള്‍, നാരായണ ഗുുദേവന്‍, ചട്ടമ്പി സ്വാമികള്‍, സദാനന്ദ സ്വാമികള്‍ എന്നിവരുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ സമകാലീന സമൂഹത്തിന് ശരിയായ രീതിയില്‍ പരിചയപ്പെടുത്തി കൊടുക്കേണ്ടത് അനിവാര്യമാണ്.
700 വര്‍ഷത്തെ വൈദേശിക ഇസ്ലാമിക ഭരണത്തെയും, 500 വര്‍ഷത്തെ യൂറോപ്യന്‍ അധിനിവേശത്തെയും ഭാരതം ചെറുത്ത് നിന്നത് സംഗീതം, സാഹിത്യം, കല, നാടകം എന്നിവയിലൂടെ ഉള്ള നവോത്ഥാന പരിശ്രമങ്ങളിലൂടെ ആണ്. വിദേശ ഭരണ കാലത്ത് ഭരണ ഭാഷ പോലും പേര്‍ഷ്യന്‍, ഇംഗ്‌ളീഷ് എന്നിവയൊക്കെ ആയിരുന്നു. ബ്രിട്ടിഷ് ഭരണത്തിനെതിരെയുള്ള 1857 ല്‍ നടന്ന ആദ്യത്തെ ശക്തമായ ചെറുത്ത് നില്‍പ് അതിന് നേതൃത്വം നല്‍കിയ ശ്രമങ്ങളെ ഒന്നടങ്കം നശിപ്പിച്ചു കൊണ്ട് അടിച്ചമര്‍ത്തി. പിന്നീട് സംസ്‌കൃത വിദ്യാഭ്യാസത്തെ ഇല്ലാതാക്കി. പകരം ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ട് വന്നതിലൂടെ സാംസ്‌കാരികമായി ഭാരതീയരെ നിയന്ത്രിക്കാനുള്ള ശ്രമം നടന്നു. 19ആം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഉള്ള നവോത്ഥാന ശ്രമങ്ങള്‍ രാജാറാം മോഹന്‍ റോയ് , മഹര്‍ഷി ദേവേന്ദ്രനാഥ് ടാഗോറിന്റെയും ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെയും ഒക്കെ നേതൃത്വത്തില്‍ അരങ്ങേറി. ഈ പ്രവര്‍ത്തനങ്ങള്‍ വഴി ഭാരതത്തിന്റെ സ്വത്വം വേണ്ടെടുക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഭാരത്തില്‍ എമ്പാടും നടന്നു. അതിന്റെ ഭാഗമായി കേരളത്തിലും ശ്രമങ്ങള്‍ ഉണ്ടായി. ഇതിനെ കുറിച്ചുള്ള വിശദമായ പഠനവും പരിചയപ്പെടുതലും കേരളത്തിലെ സമൂഹത്തിന് അനിവാര്യമാണ് എന്ന് ആര്‍ സഞ്ജയന്‍ അഭിപ്രായപ്പെട്ടു.
ഭാരതീയ വിചരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ ഡോ.വിജയ കുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
*കശ്മീര്‍ നല്‍കുന്ന സന്ദേശം ആര്‍ട്ടിക്കിള്‍ 370 റദ് ചെയ്ത പശ്ചാത്തലത്തില്‍* എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രൊഫ: ജി ഗോപകുമാര്‍ഉദ്ഘാടനം ചെയ്തു കെ.സി . സുധീര്‍ ബാബു , വി. മഹേഷ് , ഡോ. കെ. എന്‍ മധുസൂതനന്‍ പിള്ള , ഡോ. വി.ടി . ലക്ഷമി വിജയന്‍ , ആര്‍. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: