തിരുവനന്തപുരം: റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 48,000 കടന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണിവില 48,600 രൂപയാണ്. മാർച്ച് മാസം കഴിയുന്നതോടെ സ്വർണവില 50,000 കടക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ഗ്രാമിന് ഇന്ന് 50 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന്റ വില 6,075 രൂപയിലെത്തി. ഒരാഴ്ചക്കിടെ 2,520 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഈ മാസം ആരംഭിച്ച ഒമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ ഇത് ഏഴാം തവണയാണ് സംസ്ഥാനത്തെ സ്വർണവില മുകളിലേക്ക് കുതിക്കുന്നത്. ഇത് തുടർച്ചയായി അഞ്ചാം ദിവസത്തെ വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസത്തിന്റെ തുടക്കം 46,000ത്തിൽ നിന്നിരുന്ന സ്വർണവിലയാണ് ഇപ്പോൾ 48,000 പിന്നിട്ട് 50,000ത്തിലേക്ക് അടുക്കുന്നത്. മാർച്ച് ഏഴാം തീയതിയാണ് ചരിത്രത്തിൽ ആദ്യമായി 6,000 പിന്നിടുന്നത്. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രല്ല, സ്വർണവ്യാപാരികളും ആശങ്ക സൃഷ്ടിക്കുകയാണ്. വില വർധനയോടെ സ്വർണവ്യാപാരത്തിൽ ഗണ്യമായ വില ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ.
അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയാണ വില . ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: