കൊൽക്കത്ത: ജനുവരിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലുള്ള സസ്പെൻഷനിലായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിലും ഓഫീസിലും സിബിഐ വെള്ളിയാഴ്ച പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കേന്ദ്ര സേനയുടെ വലിയൊരു സംഘത്തിനൊപ്പം ജനുവരി അഞ്ചിന് നടന്ന ആക്രമണത്തിൽ പരിക്കേറ്റ ആറ് സിബിഐ ഉദ്യോഗസ്ഥരും ആറ് സെൻട്രൽ ഫോറൻസിക് സയൻസ് ഉദ്യോഗസ്ഥരും രണ്ട് ഇഡി ഉദ്യോഗസ്ഥരുമാണ് തിരച്ചിൽ നടത്തിയത്. സർബീരിയയിലെ അക്കുഞ്ചിപ്പാറയിലുള്ള അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച ഉദ്യോഗസഥ സംഘം പിന്നീട് സമീപ പ്രദേശങ്ങൾക്ക് പുറമെ അദ്ദേഹത്തിന്റെ ഓഫീസിലേക്കും തിരച്ചിലിനായി പോയിയെന്നാണ് റിപ്പോർട്ട്.
ഷെയ്ഖിന്റെ വീട്ടിൽ പ്രവേശിക്കുന്നതിനായി ഇഡി സ്ഥാപിച്ച മുദ്ര സിബിഐ ഉദ്യോഗസ്ഥർ തുറന്നാണ് അകത്ത് കയറിയത്. തുർന്ന് ഇവിടം വീഡിയോഗ്രാഫ് ചെയ്യുകയും പ്രദേശം മാപ്പ് ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: