കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ പദ്മജ വേണുഗോപാലിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയും വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. അതിന് പ്രതികരണവുമായാണ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നമസ്കാരം. ഞാന്‍ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല .കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസ്സവും പറഞ്ഞോണ്ട് ഇരിക്കേണ്ട .അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ വിചാരിക്കും അപ്പോള്‍ അതി വല്ല കാര്യവുമുണ്ടോ എന്ന് ?ഞാന്‍ ഒരു കഴിവുമില്ലാത്ത ആളാണ് എന്ന് സമ്മതിക്കുന്നു .അപ്പോള്‍ പിന്നെ കുഴപ്പമില്ല അല്ലെ?
എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വളരെ വ്യക്തമായി തന്നെ താന്‍ എന്ത് കൊണ്ട് ബിജെപിയില്‍ ചേര്‍ന്നു എന്ന് വ്യക്തമായിരുന്നു.
എന്തുകൊണ്ട് ബിജെപി എന്ന് പലരും ചോദിച്ചു. ഏതു പാര്‍ട്ടിക്കും ശക്തനായ നേതാവ് വേണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു. ഒരു മാസം മുമ്പ് എഐസിസി ആസ്ഥാനത്തു ചെന്നപ്പോള്‍ ആരെയാണു കാണേണ്ടതെന്ന് ആലോചിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ല. രാഹുല്‍ ഗാന്ധിക്ക് സമയമില്ല. അന്നെനിക്ക് തോന്നി, ഇതില്‍ നിന്നിട്ട് കാര്യമില്ല. ദിവസവും അപമാനിക്കപ്പെടുകയാണെന്നും. ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പദ്മജ പറഞ്ഞു.
കോണ്‍ഗ്രസ് വിടുന്നത് കുറച്ചുദിവസങ്ങളായി എന്റെ മനസിലുണ്ടായിരുന്നു. ആരോടും പറഞ്ഞില്ല. ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല. മൂന്നുകൊല്ലം മുന്‍പു
രാജിവയ്ക്കാമെന്നു തീരുമാനിച്ചു. അപ്പോള്‍ അച്ഛന്റെ പേരില്‍ സ്മാരകം പണിതുതരാമെന്ന് പറഞ്ഞു. വീണ്ടും ഉറച്ചുനിന്നു. പക്ഷേ അവര്‍ സ്മാരകത്തിന് ഒരു കല്ലുപോലും വയ്ക്കില്ലെന്നു മനസ്സിലായി. കെപിസിസി പ്രസിഡന്റിന് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. അച്ഛനെ അപമാനിക്കുന്നിടത്തു നില്‍ക്കാനില്ലെന്നു തീരുമാനിച്ചു. കഴിഞ്ഞ മൂന്നു കൊല്ലമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നു. രണ്ടു പ്രാവശ്യവും തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിച്ചത് ആരാണെന്ന് വ്യക്തമായി അറിയാം. കെപിസിസിയില്‍ പരാതി നല്‍കിയെങ്കിലും അവര്‍ അത് അവഗണിച്ചു. ചവറ്റു കുട്ടയില്‍ ഇട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്വന്തം മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കി. എന്തു പ്രയാസമുണ്ടെങ്കിലും പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുന്ന ആളായിരുന്നു ഞാന്‍. വല്ലാത്ത വേദനയായിരുന്നു പോകുമ്പോള്‍. തെരഞ്ഞെടുപ്പു കാലത്ത് എന്നെ ഒരു കമ്മിറ്റിയിലും ഇടില്ല. തൃശൂരില്‍ നിന്ന് എന്നെ ഓടിക്കണമെന്നു നാലഞ്ചുപേര് തീരുമാനിച്ചു. നേതൃത്വത്തോട് അതിനെക്കുറിച്ചു പറയുമ്പോള്‍ അവരു വളരെ നിസാരമായെടുത്തു. അതെന്നെ വേദനിപ്പിച്ചു. ഞാന്‍ രണ്ടുമൂന്ന് പാര്‍ട്ടിയില്‍ ഞാന്‍ പോയിട്ടില്ല’. എല്ലാ ജാതി മതസ്ഥരും ബിജെപിയില്‍ ഉണ്ടെന്നും പദ്മജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: