Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍വകലാശാലകള്‍ ശുദ്ധീകരിക്കപ്പെടുന്നു

Janmabhumi Online by Janmabhumi Online
Mar 9, 2024, 03:36 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

യുജിസി നിയമവും ചട്ടവും പാലിക്കാതെ നിയമിതരായ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിനെയും, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണനെയും പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണ്. ഇരു വിസിമാര്‍ക്കും, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷയ്‌ക്കും ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിനും ചാന്‍സലറായ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, രാജ്ഭവനില്‍ ഹിയറിങ്ങിനു വിളിക്കുകയും ചെയ്തിരുന്നു. ഇതിനോട് പലവിധത്തിലാണ് ഇവര്‍ പ്രതികരിച്ചത്. ഡിജിറ്റല്‍ സര്‍വകലാശാല വിസി നേരിട്ടും, കോഴിക്കോട് സര്‍വകലാശാല-സംസ്‌കൃത സര്‍വകലാശാല വിസിമാര്‍ അഭിഭാഷകര്‍ മുഖേനയും വിശദീകരണം നല്‍കിയപ്പോള്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി ഹിയറിങ്ങിനെത്താതെ രാജി സമര്‍പ്പിക്കുകയാണ് ചെയ്തത്. പുറത്താക്കല്‍ നടപടി ഒഴിവാക്കാനുള്ള തന്ത്രപൂര്‍വമായ നീക്കമായതിനാല്‍ ഈ രാജി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. വിസിമാരെ പുറത്താക്കുന്നത് ഒരു അയോഗ്യതയാണ്. രാജിവച്ചാല്‍ ഈ പ്രശ്‌നമില്ല. ഹിയറിങ്ങിനുശേഷം നാല് വിസിമാര്‍ക്കും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ഗവര്‍ണര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വിസിമാരെ പുറത്താക്കിയത്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ യുജിസിയുടെ അഭിപ്രായം ലഭിച്ചശേഷം നടപടിയെടുക്കും. ഇവരെയും പുറത്താക്കാനാണ് സാധ്യതയും.

വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളജ് കാമ്പസില്‍ എസ്എഫ്‌ഐ അക്രമികളുടെ ക്രൂരമര്‍ദ്ദനമേറ്റ് സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ നിഷ്‌ക്രിയത പാലിക്കുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡു ചെയ്തിരുന്നു. സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനമേറ്റ് മരിക്കുന്ന ദിവസം കാമ്പസിലുണ്ടായിരുന്ന വിസി അതിനെക്കുറിച്ച് അന്വേഷിക്കാനോ റിപ്പോര്‍ട്ടു ചെയ്യാനോ തയ്യാറായില്ല. വെറ്ററിനറി വിസിക്കെതിരായ ഗവര്‍ണറുടെ സമയോചിതമായ ഈ നടപടി വ്യാപകമായി പ്രശംസിക്കപ്പെട്ടു. കോളജ് കാമ്പസുകളെ അക്രമവല്‍ക്കരിക്കുന്നവര്‍ക്കുള്ള താക്കീതുമായിരുന്നു ഇത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ നോമിനികളായി വൈസ് ചാന്‍സലര്‍ സ്ഥാനത്ത് എത്തുന്ന വിസിമാര്‍ പാര്‍ട്ടിയുടെ താളത്തിനൊത്ത് തുള്ളുന്നവരാണ്. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയത്തിനെതിരെ ഈ വിസിമാര്‍ ചെറുവിരല്‍ പോലും അനക്കാറില്ല. ഇടതുപക്ഷ സംഘടനയില്‍പ്പെടുന്ന അധ്യാപകരും ഇതിന് കൂട്ടുനില്‍ക്കുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചുപോലും അവിടുത്തെ വിസി തന്റെ പാര്‍ട്ടിവിധേയത്വം പ്രകടിപ്പിക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം വിസി പദവിയിലെത്തിയാളാണ് ഇദ്ദേഹമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും സര്‍ക്കാരും എസ്എഫ്‌ഐയും ഒറ്റക്കെട്ടായി അക്രമാസക്ത സമരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിസിമാര്‍ പരോക്ഷമായി അതിനൊപ്പം നിന്നത്.

സംസ്ഥാനത്ത് കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയൊഴികെ മറ്റെല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്. ദൈനംദിന കാര്യങ്ങളുള്‍പ്പെടെ ഇവിടുത്തെ എല്ലാ നിയമവിരുദ്ധ നടപടികളെയും ചോദ്യം ചെയ്യാനുള്ള അധികാരം നിയമപരമായി ഗവര്‍ണര്‍ക്കുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരം സര്‍വകലാശാലകളില്‍ നടത്തുന്ന ബന്ധുനിയമനങ്ങളെയും മറ്റും ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിന് അനഭിമതനായത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പരസ്യമായിത്തന്നെ ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നു. എന്നാല്‍ നിയമയുദ്ധത്തില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഗവര്‍ണര്‍ക്ക് അനുകൂലമായ വിധികള്‍ വന്നു. ഗവര്‍ണറെ നീക്കം ചെയ്യാന്‍ നിയമസഭ പാസ്സാക്കിയ ബില്ലിന് രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതുമില്ല. ചാന്‍സലര്‍ എന്ന നിലയ്‌ക്ക് ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഉപയോഗിക്കാമെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. ഗവര്‍ണറെ സര്‍വകലാശാല കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ പിന്തുണയോടെ അക്രമാസക്ത സമരം നടത്തിയ എസ്എഫ്‌ഐയ്‌ക്കും മറ്റും ഇത് കനത്ത തിരിച്ചടിയായി. സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് രണ്ട് വിസിമാരെ ഗവര്‍ണര്‍ പുറത്താക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ശുദ്ധീകരിക്കുന്നതിന് ഇത്തരം കൂടുതല്‍ നടപടികള്‍ ആവശ്യമാണ്.

 

Tags: universitieskerala governorArif Mohammad Khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍: സര്‍വകലാശാലകളെ ഉപയോഗിക്കരുതെന്ന് കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

Kerala

രണ്ടു പേർ വിചാരിച്ചാൽ തീരുന്നതാണ് ഗവർണറുടെ അധികാരം ; ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടി പോലും ഗവർണറെ പിരിച്ചുവിടാൻ ആവശ്യമില്ല ; എം എ ബേബി

Kerala

സുപ്രീംകോടതിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍; ”ഭരണഘടനാ ബെഞ്ചിന്റെ വിഷയമായിരുന്നു അത്; ബില്ലുകളില്‍ സമയ പരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല”

News

ശ്രീരാമനവമി സമ്മേളനം നാളെ; കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Kerala

‘ഗോത്രപര്‍വം 2025’ ഒന്‍പതിന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies