തിരുവനന്തപുരം: സംസ്‌കാരങ്ങള്‍ ലോകത്തെ ഒന്നിപ്പിക്കുന്ന പ്രധാന ശക്തിയാണെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍ഖര്‍. നമ്മുടെ രാഷ്‌ട്രത്തിന്റെ 5000 വര്‍ഷം പഴക്കമുള്ള നാഗരികത എല്ലായ്‌പ്പോഴും വൈവിധ്യങ്ങളെ മറികടന്ന് ആത്മീയമായ ഏകത്വത്താല്‍ ഒന്നിപ്പിക്കുന്നു. ഇത് പലര്‍ക്കും അറിയില്ല. കാരണം ലോ കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വായിക്കുന്ന ഭരണഘടനയോ കോടതികളില്‍ അഭിഭാഷകര്‍ ഉപയോഗിക്കുന്ന ഭരണഘടനയോ ഭാരതീയ ഭരണഘടനയുടെ അടിസ്ഥാനപരമായ ഒരു ഭാഗം ഉള്‍ക്കൊള്ളുന്നില്ല, അത് 20 പഴയ മിനിയേച്ചറുകളാണ്. ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങള്‍ ഒപ്പിട്ട ഭരണഘടന പരിശോധിച്ചാല്‍, നമ്മുടെ അയ്യായിരം വര്‍ഷം പഴക്കമുള്ള നാഗരികതയെ പ്രതിഫലിപ്പിക്കുന്ന ഈ മിനിയേച്ചറുകള്‍ കണ്ടെത്താമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. കോവളം കെടിഡിസി സമുദ്രയില്‍ നടന്ന രാജാനക പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി.
കശ്മീര്‍ ശൈവിസം ഇപ്പോഴും പിന്തുടരുന്ന 13 കാളി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. കശ്മീരില്‍ നിന്ന് കേരളത്തിലേക്കുള്ള ഭാരതത്തിന്റെ ആത്മാവിന്റെ ആഴത്തിലുള്ള സംയോജനത്തിന് ഉദാഹരണമാണിത്. കശ്മീരും കേരളവും തമ്മിലുള്ള പുരാതനമായ ബൗദ്ധിക ഇടപെടലുകള്‍ക്ക് ഇത് അടിവരയിടുന്നു. നമ്മുടെ പരമ്പരാഗത അറിവുകള്‍ പഠിക്കാതെ അശാസ്ത്രീയമായ അന്ധവിശ്വാസം എന്ന് തള്ളിക്കളയുന്നത് അറിവില്ലായ്മയില്‍ നിന്ന് ജനിച്ചതും ശരിയായ കാര്യങ്ങള്‍ പഠിക്കാനുള്ള ആഗ്രഹവുമില്ലാത്തതിനാലുമാണ്. ആളുകള്‍ക്ക് ഐക്കണിക് പദവി നല്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ആശങ്ക ഉളവാക്കുന്നു. ഈ പ്രതിരൂപങ്ങള്‍ ജനങ്ങളുടെ അജ്ഞതയെ കച്ചവടം ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മള്‍ പുരോഗതിയുടെ പാതയിലാണ്, രാജ്യം മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ച്ചയിലാണ്. 23 വര്‍ഷത്തിനുള്ളില്‍ ജപ്പാനും ജര്‍മനിക്കും മുന്നിലുള്ള മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറും.
വടക്കും കിഴക്കും ബന്ധിപ്പിക്കുന്ന നമ്മുടെ സംസ്‌കാരത്തിന്റെ ആഴം കണ്ടെത്തിയവരെ ആദരിക്കുന്നത് നല്ല പ്രവര്‍ത്തനത്തിന് ഉദാഹരണമാണ്. ആ സേവനത്തിന് പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുന്നതായി ഉപരാഷ്‌ട്രപതി പറഞ്ഞു. തന്ത്രശാസ്ത്രജ്ഞന്‍ ഡോ. മാര്‍ക് ഡിച്‌കോവ്‌സ്‌കി, കശ്മീര ദൈവ ദര്‍ശനത്തിന്റെ ഗവേഷകന്‍ ഡോ. നവ്ജീവന്‍ രസ്‌തോഗി എന്നിവര്‍ക്ക് രാജാനക പുരസ്‌കാരങ്ങള്‍ ഉപരാഷ്‌ട്രപതി സമ്മാനിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ഡോ. ആര്‍. രാമാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: