ചെന്നൈ: ടുജി അഴിമതിക്കേസിലെ സിബിഐ തെരച്ചില്‍ സംബന്ധിച്ച് പ്രതികള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതായി തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. ഡിഎംകെ ഫയല്‍സിന്റെ മൂന്നാം പതിപ്പുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍. എക്സിലാണ് ഇത് പങ്കുവെച്ചിട്ടുള്ളത്.
ഡിഎംകെ എംപിയും മുന്‍ മന്ത്രിയുമായ എ. രാജ മുന്‍ തമിഴ്നാട് ഇന്റലിജന്‍സ് മേധാവി എം.എസ്. ജാഫര്‍ സെയ്ത് എന്നിവര്‍ തമ്മിലുള്ള സംഭാഷണങ്ങളാണ് ഇതെന്നാണ് ഡിഎംകെ ഫയല്‍സ് പറയുന്നത്. ഇതുപ്രകാരം കേസില്‍ സിബിഐ അന്വേഷണങ്ങളും ഇവര്‍ തെരച്ചില്‍ നടത്തുന്നത് സംബന്ധിച്ച് എ. രാജയ്ക്കും ഇതില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കും വിവരങ്ങള്‍ മുന്‍കൂറായി ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സിബിഐ സംഘത്തിന്റെ തെരച്ചിലിനെ അവര്‍ ഘട്ടംഘട്ടമായി നിയന്ത്രിച്ചിരുന്നെന്നും ഡിഎംകെ ഫയല്‍സില്‍ പറയുന്നുണ്ട്.
വിഷയത്തില്‍ ഗൗരവമേറിയ തെളിവാണ് അടുത്തതായി പുറത്തുവിടുന്നതെന്നും എക്സില്‍ കുറിച്ചിട്ടുണ്ട്. ഡിഎംകെ ഫയല്‍സ് ആദ്യരണ്ട് പതിപ്പുകളില്‍ ഡിഎംകെ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ടുജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ദല്‍ഹി ഹൈക്കോടതിയില്‍ വിചാരണ നടന്നു വരികയാണ്. പ്രതികളായ എ. രാജ നല്കിയ അപ്പീല്‍ ഹര്‍ജിയാണ് കേള്‍ക്കുന്നത്. 2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദയാനിധിമാരന് ഐടി വാര്‍ത്താ വിതരണവകുപ്പ് മന്ത്രിയായിരിക്കേയാണ് ടുജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അഴിമതി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: