കായംകുളം: നുറുങ്ങുകവിതകളും കഥകളുമെഴുതുന്ന രാഷ്ട്രീയക്കാരനായിരുന്നു അന്തരിച്ച ബിജെപി നേതാവ് ഡി.അശ്വനിദേവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ സൃഷ്ടികള്കൂടുതലും പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഓണാട്ടുകരയിലെ മിക്ക സാംസ്കാരിക സദസ്സിലും നിറസാന്നിധ്യമായിരുന്നു. നിരവധി ഭക്തിഗാന ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്്. മനുഷ്യസ്നേഹി, രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദംസൂക്ഷിച്ചിരുന്ന വ്യക്തിത്വം, ആശയങ്ങളില്‍ ഭേദമുള്ളവരേയും സ്നേഹത്തോടെ ഒപ്പംകൂട്ടുമായിരുന്നു അദ്ദേഹം.
ശബരിമല മകരവിളക്ക് ഉത്സവകാലത്ത് ജനംടിവിയില്‍ തത്സമയ വിവരണം നല്കുമ്പോള് അത്കേള്‍ക്കുന്ന ഒരാള്‍ക്ക് സന്നിധാനത്തു നില്ക്കുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിലാണ് അദ്ദേഹം വിവരണങ്ങള്‍ നല്‍കിയിരുന്നത്. അതുപോലെതന്നെയാണ് ചെട്ടികുളങ്ങര കുംഭഭരണിമഹോത്സവത്തിന്റെ തത്സമയവിവരണവും അദ്ദേഹം നടത്തിയിരുന്നത്. എതിര് കക്ഷികളെ വിമര്ശിക്കുമ്പോള്പോലും നര്‍മ്മം കലര്ന്നഭാഷയിലൂടെ അവര്‍ക്കുകൂടി ആസ്വദിക്കുന്നതരത്തിലുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം പ്രയോഗിച്ചിരുന്നത്.
ബിജെപി സാംസ്കാരിക സെല്ലിന്റെ കണ്‍വീനര്‍ ചുമതല വഹിക്കുമ്പോള്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം തെരുവുനാടകങ്ങള്‍ അവതരിപ്പിച്ച് പാര്‍ട്ടിയെ കൂടുതല്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളില്‍ രണ്ടുതവണ മത്സരിച്ച് ജയിച്ച്് കായംകുളം നഗരസഭയിലേക്കെത്തി ഒരു ജനപ്രതിനിധിയുടെ കര്‍ത്തവ്യം എന്താണെന്ന്് ബോധ്യപ്പെടുത്തിയ നേതാവുകൂടിയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: