തൃശൂര്‍: ചൂട് കനത്തതോടെ പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിട്ടതോടെ പാല് ലഭ്യതയില്‍ വന്‍കുറവ് . വൈക്കോലിനെ ആശ്രയിച്ചാണ് കര്‍ഷകര്‍ കന്നുകാലികളെ വളര്‍ത്തുന്നത്. തീറ്റയും വൈക്കോലും വിലകൊടുത്തു വാങ്ങി ഉത്പാദനചിലവ് വര്‍ദ്ധിക്കുന്നത് ക്ഷീരകര്‍ഷകരെ കടക്കെണിയിലേക്കാണ് എത്തിക്കുന്നത്.
ദിവസം 25 കിലോ പച്ചപ്പുല്ല് എങ്കിലും ഒരു കറവ പശുവിന് ദിവസവും ലഭ്യമാക്കണമെന്നാണ് മൃഗസംരക്ഷര്‍ പറയുന്നത്. ജില്ലയില്‍ പുല്‍മേടായി കിടക്കുന്ന മേഖലകളില്‍ കൊടും ചൂടില്‍ തീ പടരുന്നതും തിരിച്ചടിയാണ്. സ്വാഭാവികമായി കല്ലുകളും മരങ്ങളും ഉരഞ്ഞും ചൂടുകൂടിയ സൂര്യ രശ്മിയുടെ ഫലമായും കാട്ടുതീ ഉണ്ടാക്കുന്നതിനൊപ്പം ആളുകള്‍ അലക്ഷ്യമായി തീ ഇടുന്നതും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായും കാട്ടുതീ പടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: