രാഷ്‌ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ എപ്പോഴും സജീവ പങ്കാളികളായി നാരീശക്തി. 1960ല്‍ സ്ഥാപിതമായ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ (ബിആര്‍ഒ) ജോലിയുടെ സ്വഭാവവും ഒറ്റപ്പെട്ട വിന്യാസവും കാരണം പുരുഷ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു സേവനത്തില്‍. രണ്ട് പതിറ്റാണ്ട് മുമ്പ്, വിരലിലെണ്ണാവുന്ന വനിതാ ഓഫീസര്‍മാര്‍ സേനയില്‍ ചേരാന്‍ തുടങ്ങിയെങ്കിലും ഗ്രൗണ്ട് ടാസ്‌ക്കുകളുടെ അപകടസാധ്യത കണക്കിലെടുത്ത് അവരെ സ്റ്റാഫ് നിയമനങ്ങളില്‍ മാത്രമാണ് നിയമിച്ചത്.
‘നാരി സശക്തികരന്‍’ എന്ന നിലവിലെ സര്‍ക്കാരിന്റെ തീരുമാനത്തിന് അനുസൃതമായി വനിതാ ഉദ്യോഗസ്ഥര്‍ക്ക് ലിംഗഭേദമില്ലാത്ത ജോലി നോക്കുന്നതിനായി 2021 മാര്‍ച്ച് 8ന് ഡിജിബിആര്‍ ഒരു ചരിത്രപരമായ തീരുമാനമെടുത്തു. ആദ്യത്തെ വനിതാ ഓഫീസര്‍ വൈശാലി എസ്. ഹിവാസെയെ റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ (ആര്‍സിസി) ഓഫീസര്‍ കമാന്‍ഡിംഗ് ആയി നിയമിച്ചു. 2021 ഏപ്രില്‍ 28ന് അവര്‍ തന്റെ ചുമതല ഏറ്റെടുത്തു. മുന്‍ഷിയാരിയെ ഉത്തരാഖണ്ഡിലെ കുമയോണ്‍ മേഖലയിലെ മിലാം ഹിമാനിയുമായി ബന്ധിപ്പിക്കുന്ന ബിആര്‍ഒ യുടെ ഏറ്റവും ദുഷ്‌കരമായ റോഡുകളിലൊന്നിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തുടര്‍ന്ന് അരുണാചല്‍ പ്രദേശിലെ ജനവാസയോഗ്യമല്ലാത്ത സിയാങ് താഴ്‌വരയില്‍ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിനായി ഒരു ആര്‍സിസി യുടെ ഒസി ആയി ഇഇ (സിഐവി) ഒബിന്‍ ടാകി നിയമിതയായി.
ഈ സംരംഭത്തിന്റെ വിജയത്തെത്തുടര്‍ന്ന്, ചമോലി ജില്ലയിലെ പിപാല്‍കോട്ടിയില്‍ ഒരു ഓള്‍ വിമന്‍ ആര്‍സിസി സ്ഥാപിക്കുകയും 2021 ഓഗസ്റ്റ് 30ന് മേജര്‍ ഐന റാണയ്‌ക്ക് ഈ ആര്‍സിസിയുടെ ചുമതല നല്‍കുകയും ചെയ്തു. അവരുടെ കീഴില്‍ മൂന്ന് പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരും വനിതാ ഓഫീസറുമായിരുന്നു. 18,478 അടി ഉയരമുള്ള ഉംലിംഗ്‌ല കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ചുരമായ മനചുരം വരെയുള്ള റോഡുകളുടെ വികസനത്തിന് മേജര്‍ ഐന റാണയുടെ മേല്‍നോട്ടത്തിലായി. റാണയുടെ ചടുലമായ നേതൃത്വത്തില്‍ ആര്‍സിസി മികച്ച പ്രകടനം കാഴ്ചവച്ചു. 2022 ഒക്ടോബര്‍ 22ന് പ്രധാനമന്ത്രി മന ഗ്രാമത്തില്‍ വന്ന്, മന ചുരം വരെയുള്ള തന്ത്രപ്രധാനമായ റോഡിന്റെ വീതി കൂട്ടുന്നതിന് തറക്കല്ലിട്ടത് നാരീശക്തിയുടെ നാഴികക്കല്ലായി മാറി.
കാശ്മീര്‍ താഴ്‌വരയില്‍ വിന്യസിച്ചിരിക്കുന്ന ഒരു ഫീല്‍ഡ് വര്‍ക്ക്‌ഷോപ്പിലെ ഓഫീസര്‍ കമാന്റിംഗ് ആയ കേണല്‍ നവനീത് ദുഗ്ഗല്‍ ഏറ്റവും പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലത്ത് ഒരു വര്‍ക്ക്‌ഷോപ്പ് മേധാവിത്വം വഹിക്കുന്ന ആദ്യത്തെ ഇഎംഇ ഓഫീസറായി. അവരുടെ നേതൃത്വത്തില്‍ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നു. ലെഫ്റ്റനന്റ് കേണല്‍ (ഇപ്പോള്‍ കേണല്‍) സ്‌നിഗ്ധ ശര്‍മ്മ ബിആര്‍ഒ യുടെ ആസ്ഥാനത്തെ ലീഗല്‍ സെല്ലിന്റെ മേധാവിയായ ആദ്യത്തെ വനിതാ ഓഫീസറാണ്. സ്‌നിഗ്ധ ശര്‍മ്മ യുടെ പ്രവര്‍ത്തനങ്ങള്‍ ബിആര്‍ഒ ക്കുള്ളില്‍ മികവിന്റെ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചു.
2023 ഫെബ്രുവരിയില്‍ അരുണാചല്‍ പ്രദേശിലെ സീറോയില്‍ ഒരു ടാസ്‌ക് ഫോഴ്‌സിന്റെ കമാന്‍ഡറായി കേണല്‍ അര്‍ച്ചന സൂദിനെ നിയമിച്ചു. അരുണാചല്‍ പ്രദേശിലെ ദിബാംഗ് താഴ്‌വരയിലെ റോഡുകളുടെ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അവര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്നു.
2023 ജൂണില്‍, ലഡാക്കിലെ ഹാന്‍ലെയില്‍ തന്ത്രപരമായ വളരെ പ്രധാനപ്പെട്ട ചില ബിആര്‍ഒ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സിന്റെ മേധാവിയായി കേണല്‍ പോനുങ് ഡോമിങ്ങ് തിരഞ്ഞെടുക്കപ്പെട്ടു. നിയോമയിലെയും ചുഷുല്‍ ദുംഗ്തി ഫുക്‌ചെ ഡെംചോക്കിലെയും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധവിമാനത്താവളങ്ങളിലൊന്നായ ലികാരു മിഗ്‌ല ഫുക്‌ചെ എന്നിവയെയും ബന്ധിപ്പിക്കുന്ന ചുമാര്‍ സെക്ടറില്‍ 19,400 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും ശ്രമകരവുമായ സാഹചര്യങ്ങളില്‍ എല്‍എസി വഴിയുള്ള റോഡിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ അവരുടെ കീഴില്‍ രണ്ട് വനിതാ ഓഫീസര്‍മാരെ കൂടി നല്‍കി. 15,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിര്‍മ്മാണ വിഭാഗമാണ് ഹാന്‍ലെ ടാസ്‌ക് ഫോഴ്‌സ്. ഡെംചോക്കിനെ ചിസുംലെയുമായി ബന്ധിപ്പിക്കുന്ന ഉംമിംഗ്‌ലയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കാണ്.
‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന ബിആര്‍ഒ, വിവിധ പര്യവേഷണങ്ങളില്‍, സ്ത്രീകള്‍, അവരുടെ ശക്തിയും ചൈതന്യവും പ്രകടമാക്കി നയിക്കുന്ന സാഹസിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നു.
ബിആര്‍ഒയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്ക് കമാന്‍ഡ് പദവികള്‍ നല്‍കി. ഈ വനിതാ ഉദ്യോഗസ്ഥര്‍ നിരവധി സ്ത്രീകള്‍ക്ക് ബിആര്‍ ഒയില്‍ ചേരുന്നതിനും അവരുടെ കഴിവിന്റെ ഉച്ചസ്ഥായിയില്‍ പ്രവര്‍ത്തിക്കുന്നതിനും വഴികാട്ടികളായി പ്രവര്‍ത്തിക്കുന്നു.
റിട്ട ജനറല്‍ രാജീവ് ചൗധരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: