തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സന്ദര്‍ശിച്ചു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ മന്ത്രിക്ക് സമുദായാചാര്യനെ കുറിച്ച് ഡോ.എസ്. സുജാതയെഴുതിയ പുസ്തകം ജനറല്‍സെക്രട്ടറി സമ്മാനിച്ചു.
അനുഭാവപൂര്‍വമായ മറുപടിയാണ് ജി. സുകുമാരന്‍ നായരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനൊപ്പം ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജഗോപാല്‍, കോട്ടയം ജില്ലാപഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് എന്നിവരുമുണ്ടായിരുന്നു.
കണിച്ചുകുളങ്ങരയില്‍ എത്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തിയത്.
വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലും വര്‍ക്കല ശിവഗിരി മഠത്തിലും രാജീവ് ചന്ദ്രശേഖര്‍ എത്തി.
ശിവരാത്രി ദിനമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രധാന 18 ശിവക്ഷേത്രങ്ങളില്‍ രാജീവ് ചന്ദ്രശേഖര്‍ ദര്‍ശനം നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: