ഡാലസ്: അമേരിക്കയിലെ ഡാലസ് ഫസ്റ്റ് യുണൈറ്റഡ് മെതോഡിസ്റ്റ് പള്ളിയില്‍ സ്വവര്‍ഗ വിവാഹം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള യുണൈറ്റഡ് പള്ളിയിലെ ആദ്യ സ്വവര്‍ഗ വിവാഹമാണിത്.
സ്വവര്‍ഗ ദമ്പതികളായ ജസ്റ്റിനും ജര്മിയുമാണ് വിവാഹിതരായത്. ജസ്റ്റിന് സോഷ്യല്‍ വര്‍ക്കറായും ജര്‍മി അറ്റോര്‍ണി ആയും ഡാലസില്‍ പ്രവര്‍ത്തിക്കുന്നു.
പ്രണയത്തിലായിരുന്ന ഇരുവരും 2022ല്‍ പാരിസിലാണ് മോതിരം കൈമാറിയത്. വിവാഹത്തിന് കലാ സാംസ്ക്കാരിക രംഗത്തു നിന്നുള്ള നിരവധി പേരുടെ ആശംസകളും പിന്തുണയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: