Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മ സമര്‍പ്പണത്തിന്റെ ‘രാമോത്സവം’

Janmabhumi Online by Janmabhumi Online
Mar 7, 2024, 03:21 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

രാംലാല്‍
(അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ്
രാഷ്‌ട്രീയ സ്വയംസേവക സംഘം)

ഐക്യത്തിന്റെയും ആദരവിന്റെയും ഭക്തിയുടെയും അവിസ്മരണീയമായ ഒരു സംഗമത്തിനാണ് ഇക്കഴിഞ്ഞ ജനുവരി 22ന് അയോദ്ധ്യാ നഗരം സാക്ഷ്യം വഹിച്ചത്. രാമക്ഷേത്രത്തിലെ ശ്രീരാമലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വ്യത്യസ്ത ആശയവും വിശ്വാസങ്ങളും പുലര്‍ത്തുന്ന ആളുകള്‍ ഒത്തുകൂടി. ശ്രീരാംലല്ലയുടെ വരവ് ഇന്ത്യയൊട്ടാകെ ആവേശത്തിന്റെ അലയൊലികള്‍ ഉണര്‍ത്തുക മാത്രമല്ല, ലോകമെമ്പാടും നവോത്സാഹത്തിന്റെ ഒരു തരംഗം പരത്തുകയും ചെയ്തു.

ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ സംഭവമായാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെ വിശേഷിപ്പിക്കേണ്ടത്. അയോധ്യയില്‍, എല്ലാ ഇന്ത്യന്‍, പുരാതന നാഗരികതയുടെയും, എല്ലാ പാരമ്പര്യങ്ങളുടെയും സമ്മേളനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെയും ആന്‍ഡമാനിലെയും ആളൊഴിഞ്ഞ ദ്വീപുകള്‍ മുതല്‍ ലഡാക്കിലെ വിദൂര പര്‍വതങ്ങള്‍ വരെ, മിസോറാമിലെയും നാഗാലാന്‍ഡിലെയും സമൃദ്ധമായ വനങ്ങള്‍ മുതല്‍ രാജസ്ഥാനിലെ മരുഭൂമികളുടെ മണല്‍ വരെ, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചു. ‘രാം സബ്‌കെ ഹേ’ എന്ന വികാരം പ്രതിധ്വനിക്കുന്നു.

പ്രാണപ്രതിഷ്ഠയ്‌ക്കായി അതിഥികളെ ക്ഷണിക്കുന്നത് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആരംഭിച്ചു. ക്ഷണിക്കപ്പെട്ടവരുടെ പട്ടിക സമാഹരിക്കുന്നതിനുമുതല്‍ അവരെ വ്യക്തിപരമായി ക്ഷണിക്കുന്നതിനുവരെ, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്കുപോലും പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു. പരിപാടി പൂര്‍ണ്ണമായും മതപരവും ആത്മീയവും സാമൂഹികവുമായ ചടങ്ങുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ദേശീയ, സംസ്ഥാന രാഷ്‌ട്രീയ പാര്‍ട്ടികളുടെ തലവന്‍മാരെയും ആതിഥേയ സംസ്ഥാന മുഖ്യമന്ത്രിയെയും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിമാര്‍ക്കോ ക്ഷണം നല്‍കിയില്ല.

പത്തു രൂപയില്‍ താഴെ മാത്രം സംഭാവന നല്‍കുന്നവര്‍ മുതല്‍ ദശലക്ഷക്കണക്കിനു സംഭാവനകള്‍ നല്‍കിയവര്‍വരെ, വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. പുരാതന മതപാരമ്പര്യങ്ങളുടെ വ്യത്യസ്തസംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന 131 പ്രമുഖരും 36 ഗോത്ര പ്രതിനിധികളും പങ്കെടുത്തു. അഖാദാസ്, കബീര്‍ പന്തി, റൈദാസി, നിരന്‍കാരി, നാംധാരി, നിഹാങ്സ്, ആര്യസമാജം, സിന്ധി, നിംബാര്‍ക്, ബുദ്ധമതക്കാര്‍, ലിംഗായത്തുകള്‍, രാമകൃഷ്ണ മിഷന്‍, സത്രാധികാരികള്‍, ജൈനമതക്കാര്‍, ബഞ്ചാര സമുദായം, മൈതേയ്, ചക്മ, ഗൂര്‍ഖ, ഖാസി തുടങ്ങി എല്ലാ പ്രധാന പാരമ്പര്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാംനാമിസ് തുടങ്ങിയവര്‍, പട്ടികജാതി, പട്ടികവര്‍ഗ, നാടോടി വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങിയ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുത്തു. 1949-ല്‍ രാംലല്ലയ്‌ക്ക് അനുകൂലമായി തീരുമാനമെടുത്ത ജില്ലാ ജഡ്ജി നയ്യാര്‍, ക്ഷേത്രത്തിനായി സാക്ഷിയായ മുന്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ അബ്ദുള്‍ ബര്‍കത്ത് എന്നിവരുടെ കുടുംബങ്ങളെയും ക്ഷണിച്ചു. അയോദ്ധ്യയിലെ മുന്‍ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കൊപ്പം രാംലല്ലയ്‌ക്കെതിരെ പോരാടുന്ന കുടുംബത്തെയും ക്ഷണിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നേതാക്കളുടെ കുടുംബങ്ങളും രാമജന്മഭൂമിയുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ പങ്കെടുത്ത അഭിഭാഷകരും ചടങ്ങിലെത്തി. ഇന്ത്യയുടെ നിലവിലെ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി എന്നിവര്‍ക്കൊപ്പം മുന്‍ രാഷ്‌ട്രപതിമാരെയും മുന്‍ പ്രധാനമന്ത്രിമാരെയും ക്ഷണിച്ചു.

ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന മൂന്ന് സായുധ സേനകളിലെയും വിരമിച്ച മേധാവികളും പരമവീര ചക്ര സ്വീകര്‍ത്താക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയെ ചന്ദ്രനിലേക്ക് നയിച്ച ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരും ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരും സന്നിഹിതരായിരുന്നു. സുപ്രിംകോടതിയിലെ നിരവധി മുന്‍ ചീഫ് ജസ്റ്റിസുമാര്‍, വിരമിച്ച ജഡ്ജിമാര്‍, വിരമിച്ച അഡ്മിനിസ്ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞര്‍, പ്രമുഖ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, സിഎമാര്‍, പത്രങ്ങളുടെയും ടിവി ചാനലുകളുടെയും ഡയറക്ടര്‍മാര്‍/എഡിറ്റര്‍മാര്‍ എന്നിവരും പങ്കെടുത്തു. പ്രമുഖ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കൊപ്പം വന്‍കിട വ്യവസായ കുടുംബങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ കായിക ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കളിക്കാര്‍, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ തുടങ്ങിയ ഭാഷകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ, ചിത്രകല, ചലച്ചിത്രം, ശില്‍പം, സംഗീതം, സാഹിത്യം, ഉപകരണ സംഗീതം, നൃത്തം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാര്‍, അസമീസ്, ഭോജ്പുരി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെ സിനിമാ പ്രവര്‍ത്തകരും ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തി.

53 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. എല്ലാ ജാതികളെയും (സിഖുകാര്‍, ജൈനര്‍, നവ-ബുദ്ധമതക്കാര്‍, നിഷാദ് സമൂഹം, വാല്മീകി സമൂഹം, ഗോത്രസമൂഹം, നാടോടികളായ ഗോത്രങ്ങള്‍ മുതലായവ) പ്രതിനിധീകരിക്കുന്ന 15 യജമാനന്മാരും ഇന്ത്യയുടെ എല്ലാ ദിശകളില്‍ നിന്നുമുള്ള വ്യക്തികളും (വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക്) പ്രതിനിധീകരിച്ചു. ചടങ്ങില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കുന്ന സഹകരണ, ഉപഭോക്തൃ സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. എല്‍ആന്‍ഡ് ടി, ടാറ്റ ഗ്രൂപ്പിലെ ഉദ്യോഗസ്ഥര്‍, എന്‍ജിനീയര്‍മാര്‍, തൊഴിലാളികള്‍ എന്നിവരും പങ്കെടുത്തു. ആര്‍എസ്എസിലെയും വിശ്വഹിന്ദു പരിഷത്തിലെയും നിരവധി പ്രവര്‍ത്തകര്‍, ആര്‍എസ്എസിന്റെ ആദരണീയനായ സര്‍സംഘചാലക് മോഹന്‍ ഭാഗവതും പ്രധാനമന്ത്രിനരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുത്തു.
മികച്ച സംഘാടനത്തിലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ രാവും പകലും ജോലിചെയ്തു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലെയും മറ്റ് പ്രാദേശിക സ്വയംസഹായ സംഘടനകളിലെയും നിരവധി പ്രവര്‍ത്തകരും ഈ പരിപാടിയുടെ സംഘാടനത്തില്‍ പങ്കാളികളായി. എല്ലാ കാര്യങ്ങളും സൂക്ഷ്മമായ ആസൂത്രണത്തോടെയാണ് നടന്നത്. അത് അവിടെയെത്തിയ അതിഥികളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അയോദ്ധ്യയിലെ പൗരന്മാരും ഭരണകൂടവും ട്രസ്റ്റുമായി ഏകോപിപ്പിച്ച് അയോധ്യയെ മനോഹരമാക്കി. നാല് മാസത്തിനുള്ളില്‍ നഗരം എങ്ങനെ പെട്ടെന്ന് രൂപാന്തരപ്പെട്ടു എന്നത് അയോദ്ധ്യയിലെ സാധാരണക്കാര്‍ക്ക് കൗതുകമായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരും അയോദ്ധ്യ പോലീസും തമ്മിലുള്ള സഹകരണം ശ്ലാഘനീയമായിരുന്നു, അവരുടെ സഹവര്‍ത്തിത്വത്തില്‍ എല്ലാവര്‍ക്കും മതിപ്പുണ്ടായി. ശ്രീരാമന്റെ സാന്നിദ്ധ്യം എല്ലാവര്‍ക്കും അനുഗ്രഹമായി തോന്നി.

രാഷ്‌ട്രീയ, കോര്‍പ്പറേറ്റ് പരിപാടികളൊന്നുമില്ലാതെ മൂന്ന് ദിവസത്തിനുള്ളില്‍ 71 സ്വകാര്യ വിമാനങ്ങള്‍ അയോദ്ധ്യയില്‍ ഇറങ്ങി. ലഖ്നൗ, അയോധ്യ വിമാനത്താവളങ്ങളിലും ലക്നൗ, അയോദ്ധ്യ, വാരാണസി, ഗോരഖ്പൂര്‍, ഗോണ്ട, സുല്‍ത്താന്‍പൂര്‍, പ്രയാഗ്രാജ് തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലും കുങ്കുമപ്പൂക്കളുമായി അതിഥികളെ സ്വീകരിക്കുന്നതിനും ഗതാഗതത്തിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എടെന്റ് സിറ്റികള്‍, ഹോട്ടലുകള്‍, ആശ്രമങ്ങള്‍, ധര്‍മ്മശാലകള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാണപ്രതിഷ്ഠയ്‌ക്കെത്തിയവര്‍ക്ക് താമസമൊരുക്കിയത്. കൂടാതെ 200 പ്രാദേശിക കുടുംബങ്ങളും അവരുടെടുകളില്‍ അതിഥികള്‍ക്ക് താമസസൗകര്യം നല്‍കി. ‘രാം ആയേംഗേ’ എന്ന ഗാനത്തിന്റെ ശബ്ദം അയോധ്യയിലുടനീളം പ്രതിധ്വനിച്ചു. രാത്രി വൈകുവോളം അയോദ്ധ്യയിലെ തെരുവുകളില്‍ സാംസ്‌കാരിക പരിപാടികള്‍ ആഹ്ലാദം പരത്തിയപ്പോള്‍, അയോദ്ധ്യാനഗരം ദീപവിതാനത്തില്‍ മനോഹമായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മഹോത്സവമായിരുന്നു അവിടെ. അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠയ്‌ക്കെത്തിയ എല്ലാവരും തുല്യരായിരുന്നു. ജാതിയോ വര്‍ഗമോ പ്രദേശമോ നോക്കാതെ എല്ലാവരെയും ഒരുപോലെ പരിചരിച്ചു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ച്ച്.ഡി.ദേവഗൗഡ നാല് മണിക്കൂര്‍ വീല്‍ ചെയറില്‍ ഇരുന്നു. സഹായികളോ സുരക്ഷാ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല.

ഇന്ത്യയിലെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും പ്രാണപ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കി. അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയ ഭഗവാന്‍ ശ്രീരാമനെ വരവേല്‍ക്കാന്‍ ആകാംക്ഷയിലായിരുന്നു എല്ലാവരും. ഓരോ ഗ്രാമവും ഓരോ ചുറ്റുപാടും ഓരോ ക്ഷേത്രവും അയോധ്യയായി മാറി. അയോധ്യയില്‍ എത്താന്‍ കഴിയാത്തവര്‍ നാട്ടിലെ ക്ഷേത്രങ്ങളില്‍ ആരാധന നടത്തുകയും രാത്രി വിളക്കുകള്‍ തെളിയിക്കുകയും ചെയ്തു. എല്ലാവരുടെയും ഹൃദയവും ആത്മാവും അന്ന് അയോദ്ധ്യയിലായിരുന്നു. ശ്രീ രാംലല്ലയെ വരവേല്‍ക്കാന്‍ അയോദ്ധ്യ നഗരവും ക്ഷേത്ര സമുച്ചയവും ടണ്‍ കണക്കിന് പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 30-ലധികം പരമ്പരാഗത സംഗീതോപകരണങ്ങള്‍, വിവിധ കലാകാരന്മാര്‍ ആലപിച്ചു, രാം ഭജനകളാല്‍ അന്തരീക്ഷം ശ്രുതിമധുരമാക്കി. ആരതി സമയത്ത് ക്ഷേത്ര സമുച്ചയത്തിലുടനീളം ആയിരക്കണക്കിന് പിച്ചള മണികള്‍ പ്രതിധ്വനിച്ചു. ഭഗവാന്‍ ശ്രീരാമന്റെ ആഗമനത്തോടൊപ്പം, ഹെലികോപ്റ്റര്‍ ക്ഷേത്ര സമുച്ചയത്തിന് മുകളില്‍ പുഷ്പങ്ങള്‍ ചൊരിഞ്ഞു. ഇതെല്ലാം കേവലം ആഘോഷത്തെ മറികടന്നു; അതൊരു ദിവ്യാനുഭവമായി, ആത്മീയ യാത്രയായി. ആളുകള്‍ വികാരഭരിതരായിരുന്നു, ചിലര്‍ മയക്കത്തില്‍ നൃത്തം ചെയ്യുന്നു, എല്ലാവരും ശ്രീരാമനൊപ്പം അയോധ്യയിലേക്ക് മടങ്ങുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ 3 മണി മുതല്‍ ശ്രീരാമലല്ലയുടെ ദര്‍ശനത്തിനായി ഭക്തര്‍ വരിവരിയായി വന്നു തുടങ്ങി. ജനുവരി 23-ന് ഏകദേശം അഞ്ചു ലക്ഷം ആളുകള്‍ ഉത്സാഹത്തോടെയും അച്ചടക്കത്തോടെയും ശ്രീരാംലല്ലയെ സന്ദര്‍ശിച്ചു.

ഒരു രാജ്യം അതിന്റെ ബോധത്തെ ഉണര്‍ത്തിക്കൊണ്ട് പുരോഗതിയിലേക്ക് മുന്നേറുമ്പോള്‍, ഒപ്പം പാരമ്പര്യങ്ങളെയും ആശ്ലേഷിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും അവരെ ഒന്നിപ്പിക്കുകയും ചെയ്യുന്ന ഭഗവാന്‍ ശ്രീരാമന്‍ നമ്മുടെ പാരമ്പര്യത്തിന്റെ സാക്ഷ്യമാണ്. ഐക്യത്തിന്റെയും അഖണ്ഡതയുടെയും യോജിപ്പിന്റെയും സമര്‍പ്പണത്തിന്റെയും ‘രാമോത്സവം’ എന്ന നിലയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് യുഗങ്ങളോളം നിലനില്‍ക്കും. ശ്രീരാമനെ സ്മരിച്ചുകൊണ്ട്, ഇന്ത്യയെ സമ്പന്നവും, ആരോഗ്യകരവും, കഴിവുള്ളതും, ആദരണീയവുമായ ഒരു രാഷ്‌ട്രമായി സ്ഥാപിക്കാനും, ഇന്ത്യയെ ‘വിശ്വഗുരു’ ആയി ഉയര്‍ത്താനും നാമെല്ലാവരും ദൃഢനിശ്ചയം ചെയ്യേണ്ട സമയമാണിത്.

Tags: Ayodhya Ram temleRamlalAkhil Bharatiya sampark pramukhAyodhyaRamotsavamAyodhya Ramlalla
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

പുതിയ വാര്‍ത്തകള്‍

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : 52കാരന് ഏഴ് വർഷം കഠിന തടവ്

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies