ന്യൂദല്‍ഹി: ഗാന്ധിജിയുടെ അഹിംസാ സമരം കൊണ്ട് മാത്രമാണോ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത്? അതോ വീര്‍ സവര്‍ക്കര്‍ പോലുള്ളവര്‍ നടത്തിയ അഹിംസ കൂടി ഉള്‍പ്പെടുത്തിയ, ബ്രിട്ടീഷുകാരില്‍ ഭയം വിതറിയ ചെറുത്തുനില്‍പുകളോ?
രണ്‍ദീപ് ഹുഡയുടെ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം പറയുന്ന സിനിമ സവര്‍ക്കര്‍ എന്ന ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിയുടെ ഒരു ശരിയാണ് തുറന്ന് കാട്ടുന്നത്. സവര്‍ക്കറെ വീരനായി ആരാധിക്കുന്നവര്‍ക്ക് മാത്രമല്ല, സവര്‍ക്കറെ തെറ്റിദ്ധരിക്കുന്നവര്‍ക്ക് വേണ്ടിക്കൂടിയാണ് ഈ സിനിമ.
വി.ഡി. സവര്‍ക്കറെ 10 വര്‍ഷത്തോളം ആന്‍ഡമാന്‍ നിക്കോബാറിലെ കുടുസ്സു ജയിലിലാണ് ബ്രിട്ടീഷുകാര്‍ കൊണ്ടുപോയിട്ടത്. സവര‍്ക്കാര്‍ എന്താണ് അനുഭവിച്ചത് എന്നറിയാന്‍ സ്വയം ഏറെ നാള്‍ പഴയ ബ്രിട്ടീഷ് ജയലിന് സമാനമായ തടങ്കലില്‍ രണ്‍ദീപ് ഹുഡ എന്ന നടനും കിടന്നു. സവര‍്ക്കറുടെ യഥാര്‍ത്ഥമുഖം കാട്ടിക്കൊടുക്കുകയാണ് രണ്‍ദീപ് ഹുഡയുടെ ലക്ഷ്യം.
മദന്‍ലാല്‍ ദിംഗ്ര 1909ല്‍ ഒരു ബ്രിട്ടീഷ് ഓഫീസറെ വെടിവെച്ച് കൊന്നത് വീര്‍ സവര്‍ക്കര്‍ നല്‍കിയ തോക്കുകൊണ്ടാണെന്ന് പറയുന്നു. ബ്രിട്ടീഷുകാരെ തോക്കുപയോഗിച്ചാലും വേണ്ടില്ല, ആക്രമിച്ച് ഭയപ്പെടുത്തിയും കീഴടക്കിയും സ്വാതന്ത്ര്യം നേടുക എന്ന കാഴ്ചപ്പാടും സവര്‍ക്കര്‍ക്കുണ്ടായിരുന്നു. ദിംഗ്രയുടെ അറസ്റ്റോടെ ബ്രിട്ടീഷുകാര്‍ അന്ന് ലണ്ടനില്‍ കഴിഞ്ഞിരുന്ന സവര്‍ക്കറെ ഭയന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് സുദീര്‍ഘവും ക്രൂരവുമായ ജയില്‍വാസം വിധിച്ചത്. മാത്രമല്ല, തന്റെ പ്രസംഗങ്ങളിലൂടെ ആയിരക്കണക്കിന് ചെറുപ്പക്കാരില്‍ അപ്പോഴേക്കും സവര്‍ക്കര്‍ വീര്യം വിതറിയുന്നു.
സവര്‍ക്കര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നല്‍കിയ പുതിയ മുഖവും പുതിയ ചരിത്രവുമാണ് രണ്‍ദീപ് ഹുഡ ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന സിനിമയിലൂടെ വെളിവാക്കുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: